ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും താമസിച്ചിരുന്ന ഇന്ത്യൻ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടിരുന്ന ഒരു വിപ്ലവ പ്രസ്ഥാനമായിരുന്നു ഗദ്ദർ പ്രസ്ഥാനം
1913 ൽ വടക്കെ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്.
ലാലാ ഹർദയാലായിരുന്നു മുഖ്യ നേതാവും സ്ഥാപകനും.
‘പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷൻ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്