Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ആര് ?

Aഹാരോട് ഡൊമർ

Bജവഹർ ലാൽ നെഹ്റു

Cപി. സി. മഹലനോബിസ്

Dഡോ. ബി. ആർ. അംബേദ്കർ

Answer:

C. പി. സി. മഹലനോബിസ്

Read Explanation:

  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ISI) സ്ഥാപകൻ പ്രശാന്ത ചന്ദ്ര മഹലനോബിസ് (P. C. Mahalanobis) ആണ്.

  • 1931 ഡിസംബർ 17-നാണ് കൊൽക്കത്തയിൽ അദ്ദേഹം ഈ സ്ഥാപനം ആരംഭിച്ചത്.

  • കൊൽക്കട്ടയിലെ പ്രസിഡൻസി കോളജിൽ പ്രശാന്ത ചന്ദ്ര മഹലനോബിസ് രൂപപ്പെടുത്തിയ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയാണ് വളർന്ന് ഇന്നത്തെ നിലയിലുള്ള ഈ ഇൻസ്റ്റിട്യൂട്ട് ആയി മാറിയത്.

  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് (Indian Statistical Institute) 1959ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം അംഗീകാരം ലഭിച്ച ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്.

  • ഇന്ത്യയിൽ സ്ഥിതിവിവരക്കണക്കുകൾക്ക് (Statistics) നൽകിയ സംഭാവനകൾ പരിഗണിച്ച് ഇദ്ദേഹത്തെ "ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവ്" എന്ന് വിളിക്കുന്നു.

  • മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 ആണ് ഇന്ത്യയിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത്.


Related Questions:

കേന്ദ്രസ്ഥിതി വിവരപദ്ധതി നിർവ്വഹണമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?
വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്ത് ?

Which of the following statements is not correct about National Education Policy, 2020?

  1. 10+2 structure will be modified with a new curricular structure of 5+4+3+3
  2. Teacher will be able to teach lessons in mother tongue/regional language up to Grade 5
  3. The minimum degree qualification for teaching is going to be a 4 years integrated B.Ed. degree
  4. Gross enrolment ratio in higher education to be raised to 35% by 2035
    പഠനത്തിൽ കൈത്തൊഴിലുകൾക്ക് പ്രാധാന്യം നൽകിയ മഹാൻ ആര് ?

    1948-ലെ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവന കളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

    1. സർവകലാശാലകൾക്ക് ഗ്രാന്റുകൾ അനുവദിക്കുന്നതിനായി, ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മിറ്റിയുടെ മാതൃകയിൽ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (UGC) രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തു.
    2. കർശനമായ മതനിരപേക്ഷത നിലനിർത്തുന്നതിനായി കോളേജുകളിലെ എല്ലാ ധാർമ്മികവും ആത്മീയവുമായ വിദ്യാഭ്യാസവും പൂർണ്ണമായും നിർത്തലാക്കണമെന്ന് നിർദ്ദേശിച്ചു.
    3. പരീക്ഷാ കാലയളവ് ഒഴിവാക്കി, ഒരു സർവകലാശാലാ അധ്യായന വർഷത്തിൽ കുറഞ്ഞത് 180 പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിച്ചു.