App Logo

No.1 PSC Learning App

1M+ Downloads
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും മുടങ്ങാതെ ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌ ആരാണ് ?

Aമാർത്താണ്ഡവർമ്മ

Bകാർത്തിക തിരുനാൾ

Cസ്വാതിതിരുനാൾ

Dചിത്തിര തിരുനാൾ

Answer:

A. മാർത്താണ്ഡവർമ്മ

Read Explanation:

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ

  • ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍.
  • ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കുമനുഷ്യൻ
  • രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌
  • തൃപ്പടിദാനം നടത്തിയ (1750 ജനുവരി 3) തിരുവിതാംകൂര്‍ രാജാവ്‌
  • ശ്രീപത്മനാഭ ദാസന്‍ എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്‌ 

  • നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്നത് - മാർത്താണ്ഡവർമ
  • കോട്ടയത്തെയും തെക്കും കൂറിനെയും വടക്കും കൂറിനേയും തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌
  • ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍ (1741) തോല്‍പിച്ച രാജാവ്‌
  • കോട്ട നിര്‍മാണത്തിന്‌ കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്‌.

  • ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും മുടങ്ങാതെ ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌
  • ഭരണസൗകര്യത്തിനായി രാജ്യത്തെ പതിനഞ്ച് മണ്ഡപത്തും വാതുക്കൽ (ഗ്രാമങ്ങളുടെ കൂട്ടം) എന്ന് വിഭജിച്ച രാജാവ്.
  • ദേശിങ്ങനാട്‌ (കൊല്ലം) പിടിച്ചടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌
  • 1746-ല്‍ കായംകുളത്തെ തിരുവിതാംകൂറില്‍ ലയിപ്പിച്ച രാജാവ്‌
  • തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ (കണ്ടെഴുത്ത്) നടത്തിയ രാജാവ്.

Related Questions:

താഴെ കൊടുത്തിരിക്കുന്ന വാചകങ്ങൾ വായിക്കുക

i.  തിരുവിതാംകൂറിൽ ' പതിവ് കണക്ക് ' ആരംഭിച്ചത് മാർത്താണ്ഡ വർമ്മ ആണ് 

ii. സ്വാതിതിരുനാൾ രാമവർമ്മ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി 

iii. തിരുവിതാംകൂറിൽ സേതു ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി നിർത്തലാക്കി 

iv. സേതുലക്ഷിഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് അടിമത്വം നിർത്തലാക്കി 

തിരുവനന്തപുരം മ്യൂസിയം സ്ഥാപിതമായത് ആരുടെ ഭരണകാലത്താണ് ?
നിയമകാര്യവകുപ്പിൽ സ്വാതിതിരുനാളിനെ സഹായിച്ചിരുന്ന വ്യക്തി ആര്?
തഞ്ചാവൂർ നാല്‌വർസംഘത്തിൽ ഉൾപ്പെടാത്തതാര്?
മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?