Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് 'വൈക്കം വീരർ' എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവ് ?

Aസുബ്രഹ്മണ്യ ഭാരതി -

Bഇ.വി. രാമസ്വാമി നായ്ക്കർ

Cചെമ്പകരാമൻ പിള്ള

Dവൈകുണ്ഠ സ്വാമികൾ

Answer:

B. ഇ.വി. രാമസ്വാമി നായ്ക്കർ

Read Explanation:

ഇ.വി രാമസ്വാമി നായ്ക്കർ

  • 'പെരിയോർ'/“പെരിയാർ“  എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവ്.
  • തമിഴ്‌നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം((Self Respect Movement) ആരംഭിച്ച വ്യക്തി.
  • ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ച നേതാവ്.
  • തമിഴ്നാട്ടിൽ യുക്തിവാദം പ്രചരിപ്പിച്ച വ്യക്തി.
  • പുരട്ചി, വിടുതലൈ എന്നീ വാരികകളുടെ സ്ഥാപകൻ
  • സവർണ്ണ മേധാവിത്വത്തിനെതിരെയും, ജാതി വ്യവസ്ഥയ്ക്ക് എതിരെയും വിപ്ലവങ്ങൾ സംഘടിപ്പിച്ചു.
  • യുക്തിവാദം പ്രചരിപ്പിക്കാനായി കുടുമുറിക്കൽ, വിഗ്രഹഭഞ്ജനം എന്നിവ ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു
  • 1919-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
  • 1925-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ചശേഷം “ദ്രാവിഡര്‍ കഴകം" എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു.
  • 'ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്‌' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു.
  • വൈക്കം സത്യാഗ്രഹസമയത്ത്  ഇദ്ദേഹം സമരത്തെ അനുകൂലിച്ചുകൊണ്ട് കേരളത്തിൽ എത്തി.
  • വൈക്കം ഹീറോ (വൈക്കം വീരർ) എന്നറിയപ്പെടുന്നു.
  • വൈക്കത്ത് ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരകവും സ്ഥിതി ചെയ്യുന്നു.


  • ' ദ്രാവിഡ കഴകം ' സ്ഥാപിച്ചത്  : ഇ.വി രാമസ്വാമി നായ്ക്കർ
  • ' ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് : സി എൻ അണ്ണാരദുരൈ
  • ' അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് : എം ജി രാമചന്ദ്രൻ


 

 



Related Questions:

Who convened the all religion conference in Aluva with the declaration 'Not to argue and win but to know and inform'?
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏതു കലാപവുമായി ബന്ധപ്പെട്ടാണ് വാഗണ്‍ ട്രാജഡി നടന്നത് ?

ഇനിപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

(i) ഗുരുവായൂർ സത്യാഗ്രഹസമയത്ത് കസ്തൂർബാ ഗാന്ധിയും രാജഗോപാലാചാരിയും ക്ഷേത്രപ്രവേശനത്തെ പിന്തുണച്ച് സജീവമായ പ്രൊപഗാണ്ട നടത്തി.

(ii) പയ്യന്നൂരിൽ സിവിൽ നിയമലംഘന പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ കെ. കേളപ്പൻ നേത്യപരമായ പങ്ക് വഹിച്ചു.

(iii) വൈക്കം സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ എ. കെ. ഗോപാലനായിരുന്നു

ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക:

(i) ജാലിയൻവാലാബാഗ് കൂട്ടക്കൊല

(ii) വാഗൺ ട്രാജഡി

(iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം

(iv) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു

Punnapra-Vayalar event happened in: