App Logo

No.1 PSC Learning App

1M+ Downloads
സ്വയം തിരുത്താൻ ഉതകുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുക എന്ന ആശയത്തിന്റെ മുഖ്യ ഉപജ്ഞാതാവാര് ?

Aപെസ്റ്റലോസി

Bഹെർബർട്ട്

Cഗാന്ധിജി

Dമോണ്ടിസോറി

Answer:

D. മോണ്ടിസോറി

Read Explanation:

മറിയ മോണ്ടിസോറി 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തിയ ഇറ്റാലിയൻ വനിതയാണ് മറിയ മോണ്ടിസോറി. 
  • ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്.
  • പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി സ്വയം പഠന (Self Learning) സമ്പ്രദായത്തിനാണ് പ്രാധാന്യം നൽകിയത്. 
  • വേദനാകരമായ ശിക്ഷകളോ വളരെ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ലെന്ന് മോണ്ടിസോറി വിശ്വസിച്ചു. 

 

  • മാനസികവും ശാരീരികവുമായ നൈസർഗിക വികാസത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ മുതിർന്നവരുടെ ബാഹ്യ ഇടപെടൽ ഉണ്ടാകാൻ പാടില്ല എന്ന വിദ്യാഭ്യാസസിദ്ധാന്തമായിരുന്നു മോണ്ടിസോറിയ്ക്ക് ഉണ്ടായിരുന്നത്. 
  • നിത്യജീവിതത്തിലെ ആവശ്യങ്ങൾ സ്വയം ചെയ്യാനുള്ള പരിശീലനം നൽകുക, അടുക്കും ചിട്ടയും ശീലിക്കുക, പ്രയാസങ്ങളും വിഷമങ്ങളും തരണം ചെയ്യാനുള്ള മാനസിക ബലം കൈവരുത്തുക. 

 

  • ജ്യാമിതീയ രൂപങ്ങൾ, പ്രിസങ്ങൾ തുടങ്ങിയ വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലും ഉള്ള വസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ച് നൽകുന്ന പരിശീലന രീതികൾ 

 

  • ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ശീലിക്കാനും, ജ്യാമിതീയ പഠനവും ഭാഷാപാനവും ലളിതമാക്കാനും വിവിധ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം.

 


Related Questions:

"ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ്" പ്രശ്ന പരിഹരണ രീതി എന്ന് നിർവചിച്ചത് ?
Which of the following is a characteristic of a good unit plan?

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക ?

  1. ആത്മാവിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - പ്ലേറ്റോ, അരിസ്റ്റോട്ടിൽ
  2. മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - കാൻ്റ് 
  3. മനസ്സിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - റോബർട്ട് എ ബാരോൺ
  4. വ്യവഹാരത്തിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - ജെ.ബി.വാട്സൺ   
    പ്ലാറ്റോ സ്ഥാപിച്ച വിദ്യാലയത്തിൻറെ പേര് ?

    സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

    1. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.

    2. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.

    3. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.

    4. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.