• മധ്യ പ്രദേശുകാരനായ രാം ദാസ് സിസോദിയ, ഉത്തർ പ്രദേശ് സ്വദേശിയായ അൻകിത് കുമാർ മിശ്ര എന്നിവരാണ് മറ്റു രണ്ട് പേർ.
• ഇവർക്കും മരണാനന്തര ബഹുമതിയായാണ് അവാർഡ് ലഭിച്ചത്.
• ഒമ്പത് പേർക്ക് ഉത്തം ജീവൻ രക്ഷാ പതകും 38 പേർക്ക് ജീവൻ രക്ഷാ പതകും ലഭിച്ചു.
• ഉത്തംജീവൻ രക്ഷാ പതക് അവാർഡ് പട്ടികയിൽ മലയാളികൾ ആരും ഇടം നേടിയില്ല.
• ഒരു വിദ്യാർഥിയടക്കം 10 മലയാളികളാണ് ജീവൻ രക്ഷാ പതക് അവാർഡിന് അർഹത നേടിയത്.
• മാസ്റ്റർ പി വി അഭിഷേക്, ടോമി തോമസ്, പി കെ പ്രവീൺ, ജിനീഷ്, റബീഷ്, വിപിൻ, കിരൺ ദാസ്, എം വി പ്രദീപ്, മുഹമ്മദ് വാഹിദ്, റൊമാരിയോ ജോൺസൺ എന്നീ മലയാളികളാണ് ജീവൻ രക്ഷാ പതക് അവാർഡ് നേടിയത്.