App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷനായ ഏക മലയാളി ആര്?

Aചേറ്റൂർ ശങ്കരൻ നായർ

Bഇ എം എസ് നമ്പൂതിരിപ്പാട്

Cസർദാർ കെ എം പണിക്കർ

Dഇവരാരുമല്ല

Answer:

A. ചേറ്റൂർ ശങ്കരൻ നായർ

Read Explanation:

സി ശങ്കരൻ നായർ

  • ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി. ശങ്കരൻ നായർ.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയാണ് സി. ശങ്കരൻ നായർ
  • 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്
  • ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ തുടർന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ച ശങ്കരൻ നായർ ഗാന്ധിജിയുടെ നിയമലംഘന പ്രസ്ഥാനത്തിനെതിരെ നിരന്തരം എഴുതി.
  •  “ഗാന്ധിയും അരാജകത്വവും” എന്ന പുസ്തകം എഴുതിയതാര്‌ - സി. ശങ്കരൻ നായർ
  • ഇന്ത്യക്കാരനായ ആദ്യ അഡ്വക്കറ്റ് ജനറൽ  സി ശങ്കരൻ നായർ 
  • ആയിരുന്നു 
  • സൈമണ്‍ കമ്മിഷനുമായി സഹകരിക്കാനുള്ള ഇന്ത്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍  സി. ശങ്കരൻ നായർ (1928) ആയിരുന്നു 

Related Questions:

സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി ആര് ?
The Kizhariyur Bomb case is related with:
കോഴിക്കോട് ആരുടെ നേതൃത്വത്തിലാണ് ഉപ്പുനിയമം ലംഘിച്ചത്?
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം
ദേശീയ പ്രസ്ഥാനത്തിൻറ്റെ ഭാഗമായി കേരളത്തിൽ പയ്യന്നൂരിൽ വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയതാര് ?