Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1996 മാർച്ച് 14-ന് നിലവിൽ വന്ന കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ആയ കവയിത്രി ആര് ?

Aസാറാ ജോസഫ്

Bകെ. ആർ. മീര

Cസുഗതകുമാരി

Dബാലാമണിയമ്മ

Answer:

C. സുഗതകുമാരി

Read Explanation:

കേരള സംസ്ഥാന വനിതാകമ്മീഷൻ

  • കേരള സംസ്ഥാനത്തെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിനുമായി രൂപീകരിച്ച ഒരു നിയമപരമായ സ്ഥാപനമാണ് കേരള വനിതാ കമ്മീഷൻ

  • 1990-ലെ കേരള വനിതാ കമ്മീഷൻ നിയമം (The Kerala Women's Commission Act, 1990) അനുസരിച്ചാണ് കമ്മീഷൻ രൂപീകരിച്ചത്

  • നിലവിൽ വന്നത് - 1996 മാർച്ച് 14

  • ആസ്ഥാനം - തിരുവനന്തപുരം.

  • ആദ്യ ചെയർപേഴ്സൺ - സുഗതകുമാരി.

  • കേരളത്തിലെ സ്ത്രീകളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുകയും, സാമൂഹിക നീതി ലഭ്യമാക്കുകയും, അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുക എന്നതാണ് വനിതാ കമ്മീഷന്റെ പ്രധാന കർത്തവ്യം.


Related Questions:

കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്:
സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?

താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) 2005 ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്വയം ഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ.

ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.

iii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്നുവർഷമോ, അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും.

കേരള മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?