Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?

Aഗവർണർ

Bചീഫ് സെക്രട്ടറി

Cമുഖ്യ മന്ത്രി

Dപ്രതിപക്ഷ നേതാവ്

Answer:

C. മുഖ്യ മന്ത്രി

Read Explanation:

1950-ല്‍ ദേശീയ തലത്തില്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തില്‍ സമഗ്രമായ ആസൂത്രണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി 1967-ല്‍ ആണ് കേരളത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം കൊണ്ടത്. മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ ഒരു ഉപാധ്യക്ഷനും പ്രധാന മേഖലകള്‍ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാര്‍ട്ട്‌ടൈം അംഗങ്ങളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോര്‍ഡിലെ സ്ഥിരം ക്ഷണിതാക്കളാണ്. പ്ലാനിംഗ് ബോര്‍ഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.


Related Questions:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഘടനയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവന കളിൽ ശരിയേത് ?

  1. കമ്മീഷന്റെ അധ്യക്ഷൻ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്സോ, ജഡ്‌ജിയോ ആയിരുന്ന വ്യക്തി യായിരിക്കണം.
  2. മറ്റൊരു അംഗം നിലവിൽ ഒരു ഹൈക്കോടതി ജഡ്‌ജിയോ, ഹൈക്കോടതി ജഡ്‌ജി ആയി രുന്നതോ ആയ വ്യക്തിയായിരിക്കണം. അതല്ലെങ്കിൽ ജില്ലാ ജഡ്‌ജിയായി കുറഞ്ഞത് ഏഴ് വർഷം പ്രവർത്തിച്ചിട്ടുള്ള സംസ്ഥാനത്തെ ഒരു ജില്ലാ ജഡ്‌ജിയായിരിക്കണം.
  3. ജസ്റ്റിസ് ജെ. ബി. കോശി ചെയർപേഴ്‌സണായും, ഡോ. എസ്. ബലരാമൻ, ശ്രീ. ടി. കെ. വിൽസൺ എന്നിവർ അംഗങ്ങളായുമുള്ള ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനെ 1998-ൽ കേരള ഗവർണർ നിയമിച്ചു.

    താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

    i) 2005 ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്വയം ഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ.

    ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.

    iii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്നുവർഷമോ, അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും.

    നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ ?
    ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആര് ?
    കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷൻ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന  പ്രസ്താവനകളിൽ ഏതാണ് ശരി ?