Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ കടന്നു കയറി തട്ടിക്കൊണ്ട് പോയ വെനിസ്വെലയുടെ പ്രസിഡന്റ് ?

Aനിക്കോളസ് മഡുറോ

Bഹ്യൂഗോ ഷാവേസ്

Cഇവാ മൊറേൽസ്

Dറാഫേൽ കൊറിയ

Answer:

A. നിക്കോളസ് മഡുറോ

Read Explanation:

• ഭാര്യ - സീലിയ ഫ്‌ളോറെസ് • മഡുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ട് പോയത് - 2026 ജനുവരി 3-ന് • യുഎസ് സേനയുടെ ഭീകരവിരുദ്ധ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് ആണ് ആക്രമണം നടത്തിയത്. • സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണ് നിക്കോളാസ് മഡുറോ. • ലോകത്തെ എണ്ണ സമ്പന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനതുള്ള രാജ്യം - വെനസ്വല • ലോകത്തെ ഏറ്റവും വിലയ എണ്ണ ശേഖരം വെനസ്വേലയിലാണ്. • 2013 മുതല്‍ മഡുറോ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു. • 1999 മുതല്‍ 2013 വരെ അധികാരത്തിലിരുന്ന സോഷ്യലിസ്റ്റ് നേതാവായ ഹ്യൂഗോ ഷാവേസ് വെനസ്വേലയിലെ എണ്ണശേഖരത്തിനുമേലുള്ള അമേരിക്കന്‍ സ്വാധീനം കുറച്ചു. തുടര്‍ന്ന് ഉപരോധങ്ങള്‍ നടപ്പിലാക്കി. • 1989-ല്‍ പാനമ ആക്രമണത്തിനുശേഷം ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തില്‍ യുഎസ് സേന നേരിട്ട് നടത്തുന്ന ആദ്യ ആക്രമണം ആണിത്. • വെനസ്വേലയുടെ തലസ്ഥാനം: കാരക്കസ് • യുഎസ് പ്രസിഡന്റ്: ഡൊണാള്‍ഡ് ട്രംപ് • ലഹരിക്കടത്തു കേസുകളില്‍ മഡുറോയെ യുഎസ് വിചാരണ ചെയ്യും • ബസ് ഡ്രൈവറായി ജീവിതം ആരംഭിച്ച് വെനസ്വേലയുടെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയ വ്യക്തിയാണ് മെഡുറോ


Related Questions:

ഏത് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചിങ് സിസ്റ്റമാണ് ' ഫത്താഹ്-1 ' ?
ആഭ്യന്തര സംഘട്ടനം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന "ട്രാക്കോമ" മുക്തമായി പ്രഖ്യാപിച്ചത് ഏത് രാജ്യത്തെയാണ് ?
അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?
2023 ഫെബ്രുവരിയിൽ മാൽബർഗ് രോഗം സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യം ഏതാണ് ?