App Logo

No.1 PSC Learning App

1M+ Downloads
സമുദ്രതട വ്യാപന (Sea floor spreading)സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ്?

Aമേരി താർപ്പ്

Bആൽഫ്രഡ് വെഗെനർ

Cചാൾസ് ഡാർവിൻ

Dഹാരി ഹെസ്

Answer:

D. ഹാരി ഹെസ്

Read Explanation:

സമുദ്രതട വ്യാപനം  (Sea floor spreading)

  • കടൽത്തറകൾ രൂപപ്പെടുന്നതിന് കാരണമായ പ്രതിഭാസമാണ് സമുദ്രതട വ്യാപനം
  • വിയോജക സീമകളുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നത് 
  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകളാണ് വിയോജക സീമകൾ 
  • ഈ  വിയോജക സീമകളിലൂടെ പുറത്തേക്കു വരുന്ന മാഗ്മ ഫലക അതിരുകളിൽ തണുത്തുറയുന്നതിൻ്റെ ഫലമായി പുതിയ കടൽത്തറകൾ രൂപം കൊള്ളുന്നു
  • ഈ പ്രതിഭാസത്തെ സമുദ്രതട വ്യാപനം(Sea floor spreading) എന്ന് വിളിക്കുന്നു.
  • സമുദ്രതട വ്യാപന സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ - ഹാരി ഹെസ്

Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ പറഞ്ഞിരിക്കുന്ന വ്യക്തിയെ കണ്ടെത്തുക,

 1.എ .ഡി 1492 ൽ ഇന്ത്യയെ തേടിയുള്ള ആദ്യ കപ്പൽ യാത്ര നടത്തി 

2 .അറ്റ്ലാൻഡിക് സമുദ്രത്തിലൂടെയാണ്  ഇന്ത്യയെ തേടിയുള്ള ആദ്യ യാത്ര നടത്തിയത്

3 .ഈ യാത്രയിൽ വഴി തെറ്റിയ അദ്ദേഹം എത്തിച്ചേർന്നത് വടക്കേ അമേരിക്കയിലുള്ള ചില ദ്വീപുകളിലാണ്

ഏത് പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത് ?
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
ഉത്തര ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് ആര് ?
ഏത് ദ്വീപ് രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയാണ് ദിവേഹി ?