Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നത് :

Aസൂര്യൻ ഉത്തരായന രേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Bസൂര്യൻ ദക്ഷിണായന രേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Cസൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Dഇവയൊന്നുമല്ല

Answer:

C. സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Read Explanation:

  • സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരേ മുകളിൽ ആയിരിക്കുമ്പോൾ ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യഅളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.
  • പരിക്രമണ വേളയിൽ സൂര്യൻറെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക് നേർമുകളിൽ ആകുന്നത് മാർച്ച് 21 ,സെപ്റ്റംബർ 23 എന്നീ ദിനങ്ങളിൽ ആണ്.
  • അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർദ്ധ ഗോളങ്ങളിലും രാത്രിയുടെയും പകലിൻ്റെയും ദൈർഘ്യം തുല്യമായിരിക്കും.
  • ഈ ദിനങ്ങളെ സമരാത്ര ദിനങ്ങൾ അഥവാ വിഷുവങ്ങൾ എന്ന് വിളിക്കുന്നു.

Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ജല പ്രവാഹങ്ങൾ ഏതെല്ലാം :

  1. അഗുൽഹാസ് പ്രവാഹം
  2. ലാബ്രഡോർ പ്രവാഹം
  3. മൊസാംബിക് പ്രവാഹം
  4. ഗൾഫ് സ്ട്രീം പ്രവാഹം
    ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനം ഏത് ?

    എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

    1. പെറുവിൻ്റെ കടൽതീരത്ത് ഉണ്ടാകുന്ന ഉഷ്ണജല പ്രവാഹ്മാണിത്.
    2. എൽ നിനോ എന്ന വാക്കിൻറെ അർത്ഥം 'ഉണ്ണിയേശു' എന്നാണ്
    3. എല്ലാ വർഷവും എൽ നിനോ പ്രതിഭാസം ഉണ്ടാകുന്നു

      താഴെ പറയുന്ന പ്രസ്താവനകളിൽ ബാഫിൻ ദ്വീപുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

      1. കാനഡയുടെ അധികാരപരിധിയിലുള്ള ഒരു ദ്വീപാണ് ഇത് 
      2. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപാണ് ഇത് 
      3. കാനഡയെയും ബാഫിൻ ദ്വീപിനെയും വേർതിരിക്കുന്നത് ഹഡ്‌സൺ കടലിടുക്കാണ്
      4. കാനഡയിലെ ബാഫിൻ ഉൾക്കടൽ കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജനായിരുന്ന വില്ല്യം ബാഫിന്റെ പേരിലാണ് ഇ ദ്വീപ് നാമകരണം ചെയ്തിരിക്കുന്നത് 
      2024 ൽ ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിക്ക് ആ പേര് നിർദ്ദേശിച്ച രാജ്യം ?