App Logo

No.1 PSC Learning App

1M+ Downloads
ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aഹ്യൂഗോ ഡീവ്രിസ്

Bഫ്രഡറിക് വൂളർ

Cഗിൽബെർട് ലൂയിസ്

Dഹാരോൾഡ്‌ യുറേ

Answer:

A. ഹ്യൂഗോ ഡീവ്രിസ്

Read Explanation:

ഉൽപ്പരിവർത്തന സിദ്ധാന്തം

  • ജീവികളിലെ വ്യതിയാനങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് അവയിലെ ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്.
  • ജീനുകൾക്ക് സംഭവിക്കുന്ന ആകസ്‌മികമാറ്റങ്ങളാണ് ഉൽപ്പരിവർത്തനങ്ങൾ.
  • ഇങ്ങനെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതുവഴി പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഉൽപ്പരിവർത്തന സിദ്ധാന്തം.
  • ഇത് ആവിഷ്‌കരിച്ചത് ഹ്യൂഗോ ഡീഫ്രീസ് എന്ന ഡച്ച് ശാസ്ത്രജ്ഞനാണ്.
  • വ്യതിയാനങ്ങൾക്കു നിദാനമായ ഉൽപ്പരിവർത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുന്നത് എന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു.

Related Questions:

ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവും ആകുന്ന ജീവി ബന്ധം ഏത്?
ആദിമകാലത്തെ ജീവികളുടെ അവശിഷ്ട്ടങ്ങളാണ് ?
ഡാർവിന് ശേഷമുണ്ടായ് അറിവുകൾ കൂട്ടിചേർത്ത് പുതുക്കി രൂപപ്പെടുത്തിയതാണ് :
ഡാർവിൻ പ്രകൃതി നിർദ്ധാരണ സിദ്ധാന്തം അവതരിപ്പിച്ചത് പുസ്തകം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒപാരിന്‍-ഹാല്‍ഡേന്‍ പരികല്പന/ രാസപരിണാമസിദ്ധാന്തത്തിലൂടെ ആദിമഭൗമാന്തരീക്ഷത്തിലെ സാഹചര്യങ്ങള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി പുനഃസൃഷ്ടിച്ച് ജൈവതന്‍മാത്രകള്‍ രൂപപ്പെടുത്തി.

2.മീഥേന്‍, അമോണിയ, നീരാവി എന്നിവയായിരുന്നു ജൈവതന്‍മാത്രകളെ രൂപപ്പെടുത്താനുപയോഗിച്ച രാസഘടകങ്ങള്‍.