App Logo

No.1 PSC Learning App

1M+ Downloads
വിമുക്തി മിഷന്റെ വൈസ് ചെയർമാൻ ആരാണ് ?

Aമുഖ്യമന്ത്രി

Bആരോഗ്യ മന്ത്രി

Cഎക്സൈസ് മന്ത്രി

Dചീഫ് സെക്രട്ടറി

Answer:

C. എക്സൈസ് മന്ത്രി

Read Explanation:

വിമുക്തി മിഷൻ

  • മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്.

ലക്ഷ്യം

  • സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക,
  • നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക

ഘടന

  • മുഖ്യമന്ത്രി ചെയര്‍മാനും, എക്സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും,

  • എക്സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

  • ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയും,

  • തുടര്‍ന്ന് ബ്ളോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്‍റ് ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും,

  • വാര്‍ഡ് തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Related Questions:

"തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു ?
കേരളത്തിലെ മൂന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും കേരളസംസ്ഥാന മുന്നാക്കസമുദായ നൽകുന്ന സ്കോളർഷിപ്പിന്റെ പേരെന്താണ്?
പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി ഏത്?
ആരോരുമില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത് ?
യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?