Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?

Aഎ.വി കുട്ടിമാളു അമ്മ

Bആനി മസ്ക്രിൻ

Cഅക്കമ്മ ചെറിയാൻ

Dഇവർ ആരുമല്ല

Answer:

A. എ.വി കുട്ടിമാളു അമ്മ

Read Explanation:

  • മലബാറിലെ ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വനിതയാണ് കുട്ടിമാളുഅമ്മ.

  • ആനിമസ്ക്രീൻ, അക്കമ്മ ചെറിയാൻ എന്നി വനിതകളാണ് തിരുവിതാംകൂറിൽ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വനിതകൾ.

  • 1930ൽ കുട്ടിമാളു അമ്മ പൊതുപ്രവർത്തനം ആരംഭിച്ചു.

  • ബ്രിട്ടീഷ് ഭരണത്തിനെതിരെ നിസ്സഹകരണവും നിയമലംഘനവും നടത്തുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ചു.

  • സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിനു കുട്ടിമാളു അമ്മ നേതൃത്വം നൽകി.

  • സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായതിന് കുട്ടിമാളു അമ്മ ജയിലിൽ കിടന്നത് അഞ്ചുവർഷത്തോളമാണ്.

  • 1936-ലെ മദിരാശി തിരഞ്ഞെടുപ്പിൽ മലബാറിലെ അർബൻ സീറ്റിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ കുട്ടിമാളു അമ്മയും ഭർത്താവായ മാധവമേനോനും തിരഞ്ഞെടുക്കപ്പെട്ടു.

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തക എന്ന നിലയിൽ 1940ൽ വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി നിയോഗിച്ചവരിലൊരാൾ കുട്ടിമാളു അമ്മയായിരുന്നു.

  • 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും രണ്ട് വർഷം അമരാവതിയിലെ പ്രസിഡൻസി ജയിലിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. 

  • കോഴിക്കോടിൽ അനാഥ മന്ദിരം, ബാലമന്ദിരം തുടങ്ങിയവ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു.

  • 1985ൽ അന്തരിച്ചു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷുകാർക്ക് എതിരെ കേരളത്തിൽ നടന്ന കലാപങ്ങളിൽ ആദ്യത്തേത് ഏത്?

Which of the following statements are correct about Malayali memorial?

(i) Malayalimemorial was a mass petition submitted on 1st January 1881

(ii) It was submitted to Maharaja of Travancore

(iii) It was submitted to consider educated people from communities other than Namboothiris

1947 ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനെതിരായിരുന്നു ?
ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം:
ഗാന്ധിജി എന്തിനെയാണ് ആധുനികതയിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത് ?