App Logo

No.1 PSC Learning App

1M+ Downloads
മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?

Aലെനിൻ

Bട്രോട്സ്‌കി

Cകെരൻസ്കി

Dനിക്കോളാസ് രണ്ടാമൻ

Answer:

C. കെരൻസ്കി

Read Explanation:

1903-ലെ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിലെ പിളർപ്പ്:

  • 1903-ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ ഉണ്ടായ പിളർപ്പ് 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവങ്ങളിൽ ഒന്നായിരുന്നു.

  • ഈ പിളർപ്പാണ് ബോൾഷെവിക് (ഭൂരിപക്ഷം) എന്നും മെൻഷെവിക് (ന്യൂനപക്ഷം) എന്നും അറിയപ്പെടുന്ന രണ്ട് പ്രധാന വിഭാഗങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

  • കർശനമായ കേന്ദ്രീകൃത പാർട്ടി സംഘടനയാണ് ബോൾഷെവിക്‌സ് ആഗ്രഹിച്ചത്. അതായത്, പാർട്ടിയിലെ എല്ലാ തീരുമാനങ്ങളും കേന്ദ്ര നേതൃത്വം എടുക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം.

  • പാർട്ടി ഒരു വ്യാപകമായ ജനകീയ അടിത്തറയുള്ള സംഘടനയായിരിക്കണമെന്നും പാർട്ടിയിലെ തീരുമാനങ്ങൾ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ട് എടുക്കണമെന്നും മെൻഷെവിക്‌സ് വാദിച്ചു.

  • വ്‌ളാഡിമിർ ലെനിൻ, ലിയോൺ ട്രോട്‌സ്‌കി എന്നിവരായിരുന്നു ബോൾഷെവിക് പാർട്ടിയുടെ പ്രമുഖ നേതാക്കൾ.

  • അലക്സാണ്ടർ കെരൻസ്‌കി ആയിരുന്നു മെൻഷെവിക് പാർട്ടിയുടെ പ്രമുഖ നേതാവ്.


Related Questions:

സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം ?
"കൃഷിഭൂമി കർഷകന്, പട്ടിണിക്കാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്, സമാധാനം എല്ലാപേർക്കും" എന്നത് ഏത് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?

റഷ്യയില്‍ നിലവിലിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബോള്‍ഷെവിക്ക് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമായിരുന്നു?

1.ഒന്നാംലോക യുദ്ധത്തില്‍ ശക്തമായി തുടർന്നു

2.ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

3.ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി.

ഇവയിൽ ഏതെല്ലാം ആണ് റഷ്യൻ വിപ്ലവത്തിൻറെ രാഷ്ട്രീയ സാഹചര്യങ്ങൾ ആയി കണക്കാക്കുവുന്നത് ?

1.സാറിസ്റ്റ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത.

2.ഏകാധിപത്യം, രാജ ഭരണത്തിൻറെ അർദ്ധ ദൈവിക സ്വഭാവം എന്നിവയിൽ ഊന്നിയുള്ള നിക്കോളാസ് രണ്ടാമൻ്റെ ഭരണം.

3.പ്രഭുക്കന്മാർക്ക് മാത്രം നൽകപ്പെടുന്ന പ്രത്യേക പദവികൾ.

4.ഏകപക്ഷീയമായ നീതിന്യായവ്യവസ്ഥ.

5.1905ൽ ജപ്പാനുമായി ഉണ്ടായ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടത്.

 

ഗ്രിഗോറി റാസ്പ്യൂട്ടിനൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും റാസ്പ്യൂട്ടിൻ എന്ന സന്യാസി ഏറെ സ്വാധീനിച്ചിരുന്നു.

2.റാസ്പ്യൂട്ടിന് രാജകുടുംബത്തിന് മേലുള്ള അമിത സ്വാധീനം ജനങ്ങളെ രോഷാകുലരാക്കി.

3.തെമ്മാടിയായ സന്യാസി എന്നറിയപ്പെടുന്നത് റാസ്പ്യൂട്ടിൻ ആണ്.