Challenger App

No.1 PSC Learning App

1M+ Downloads
കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?

Aകെ. കേളപ്പൻ

Bമുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്

Cടി.കെ. മാധവൻ

Dകെ. കുഞ്ഞമ്പു നായർ

Answer:

B. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്

Read Explanation:

  • 1930 മാർച്ച് 12-ാം തീയതി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ആരംഭിച്ച ഉപ്പുസത്യാഗ്രഹം കേരളത്തിലും അതിന്റെ ശക്തമായ പ്രത്യാഘാതങ്ങൾ ഉളവാക്കി.
  • കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ ജാഥ ഏപ്രിൽ 13ന് കോഴിക്കോട്ടു നിന്ന് തിരിച്ച് ഏപ്രിൽ 21ന് പയ്യന്നൂരെത്തി.
  • ഏപ്രിൽ 23ന് ഉപ്പുനിയമം ലംഘിച്ച് ഉപ്പുണ്ടാക്കി.
  • അതുപോലൊരു ജാഥ പാലക്കാട്ടുനിന്ന് ടി.ആർ.കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കനായി പയ്യന്നൂരിൽ എത്തിച്ചേർന്നു.
  • പയ്യന്നൂരിൽ എത്തിച്ചേരുകയും ഉപ്പുനിയമങ്ങളെ ലംഘിക്കുകയും ചെയ്‌ത മറ്റു ജാഥകളിൽ ഒരെണ്ണം മുഹമ്മദ് അബ്ദുൽ റഹിമാനും, ഇ.മൊയ്‌തു മൗലവിയും നയിച്ചതായിരുന്നു. 
  • കേരളത്തിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രങ്ങൾ - കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ 
  • കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - മുഹമ്മദ് അബ്ദുൽ റഹ്മാൻ, പി.കൃഷ്ണപിള്ള
  • കേരളത്തിൽ (പയ്യന്നൂരിൽ) ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ

Related Questions:

ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ :

  1. ലണ്ടൻ മിഷൻ സൊസൈറ്റി
  2. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
  3. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
  4. മുസ്ലിം ഐക്യസംഘം
    ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?
    സാധുജന പരിപാലനസംഘം ആരംഭിച്ചതാര് ?
    കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?
    ചാന്നാർ ലഹള നടന്ന വർഷം ഏത് ?