App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?

Aകെ. കേളപ്പൻ

Bമന്നത്തു പത്മനാഭൻ

Cഡോ. പൽപ്പു

Dഎ.കെ. ഗോപാലൻ

Answer:

A. കെ. കേളപ്പൻ

Read Explanation:

കെ.കേളപ്പൻ

  • 'കേരള ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു 
  •  ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് 
  • പത്മശ്രീ നിരസിച്ച മലയാളി
  • കേളപ്പൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് - 1990 ഓഗസ്റ്റ് 24
  • "കേളപ്പൻ എന്ന മഹാനുഭാവൻ" എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് - പ്രൊഫ. സി.കെ.മൂസ്സത്

കെ.കേളപ്പൻ - ലഘു ജീവിതരേഖ 

  • 1889 ഓഗസ്റ്റ് 24-ന് പയ്യോളിക്കടുത്ത് മൂടാടിയിൽ ജനിച്ചു.

  • 1914-ൽ ചങ്ങനാശ്ശേരി സെന്റ് ബർക്ക്മാൻസ് കോളേജിൽ അധ്യാപകനായിരിക്കെ മന്നത്ത് പത്മനാഭനുമായി പരിചയപ്പെട്ടു.
  • നായർ സമുദായ ഭൃത്യജന സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചു.
  • ഈ സംഘടനയാണ് പിന്നീട് നായർ സർവീസ് സൊസൈറ്റിയായത്‌.

  • 1921-ലെ മാപ്പിള ലഹള ശമിപ്പിക്കുന്നതിൽ സജീവമായി ഇടപ്പെട്ടു.
  • അതെ വർഷം ഹരിജനങ്ങൾക്കു വേണ്ടി ഗോപാലപ്പുരത്ത് കോളനി സ്ഥാപിച്ചു.

  • 1924-ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് തടവിലായി.
  • 1929-ൽ മാതൃഭൂമിയുടെ പത്രാധിപൻ.

  • 1930-ൽ പയ്യന്നൂരിലേക്കു കോഴിക്കോട്ടുനിന്ന് ഉപ്പുസത്യാഗ്രഹജാഥ നയിച്ചു.
  • കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പുസത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ  32 അംഗങ്ങളുണ്ടായിരുന്നു

  • 1931-32 ൽ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു (ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രെട്ടറി )
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആഹ്വാനം നൽകിയപ്പോൾ കേരളത്തിലെ ആദ്യസത്യാഗ്രഹിയായി തിരഞ്ഞെടുത്തത് കെ.കേളപ്പനെയായിരുന്നു.

  • 1951-ൽ കോൺഗ്രസ്സിൽനിന്ന് രാജിവെച്ചു.
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കിസാൻ മസ്ദൂർ പാർട്ടി എന്നിവയുടെ നേതാവായി.

  • 1952-ൽ പൊന്നാനി ലോക് സഭ സീറ്റിൽ നിന്നും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു
  • 1955-ൽ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് സർവോദയ പ്രസ്ഥാനത്തിലും, ഭൂദാന പ്രസ്ഥാനത്തിലും ചേർന്ന് പ്രവർത്തിച്ചു.
  • 1971-ൽ ഒക്ടോബർ 7-ന് അന്തരിച്ചു.

Related Questions:

Sree Narayana Guru founded the Advaita Ashram at :

കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :

  1. പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെടുന്നു
  2. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകൻ
  3. വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
  4. ക്രിസ്തീയ സമുദായത്തിൽ നിലനിന്നുകൊണ്ട് ജാതിയ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ചു
    The women activist who is popularly known as the Jhansi Rani of Travancore
    ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന് :
    ‘ജാതികുമ്മി’ യുടെ കർത്താവ് ?