Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധിശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ?

Aവെഷ്ലർ & സ്റ്റേൺ

Bസൈമൺ & ഗാർഡ്നർ

Cബിനെ & സ്റ്റേൺ

Dബിനെ & സൈമൺ

Answer:

D. ബിനെ & സൈമൺ

Read Explanation:

ബുദ്ധിമാപനം (Measurement of Intelligence) 

  • ബുദ്ധിശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ആൽഫ്രഡ് ബിനെ (Alfred Binet)യും സുഹൃത്തായ തിയോഡർ സൈമണും ചേർന്നാണ്.
  • അവർ തയാറാക്കിയ മാപനം ബിനെ സൈമൺ മാപനം എന്നറിയപ്പെടുന്നു.
  • 30 ചോദ്യങ്ങൾ ഉൾപ്പെട്ട ബുദ്ധിശോധകമാണ് - Binet Simon Scale 
  • കാലിക വയസ് (Chronological Age- CA), മാനസിക വയസ് (MentalAge -MA) എന്നീ സങ്കല്പങ്ങൾ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ബിനെ - സൈമൺ ബുദ്ധിമാപിനിയിലാണ്.
  • ബുദ്ധി പരീക്ഷയുടെ പിതാവ് (Father of In telligence test) എന്നറിയപ്പെടുന്നത് - ആൽഫ്രഡ് ബിനെ
  • ബുദ്ധിമാപനം എന്ന ആശയം ആവിഷ്കരിച്ചത് - സ്റ്റേൺ (Stern)
  • ബുദ്ധിമാപനത്തിന്റെ പിതാവ് (Father of measures of Intelligence) - സർ ഫ്രാൻസിസ് ഗാൾട്ടൻ

Related Questions:

"g" യുടെ സ്ഥാനത്ത് നിരവധി പ്രാഥമികശേഷികളെ പ്രതിഷ്ഠിച്ച്, മാനസികശേഷികളുടെ നിരവധി സംഘങ്ങളുണ്ടെന്നും ആ സംഘത്തിനൊരൊന്നും അതിൻ്റേതായ പ്രാഥമിക ഘടകം ഉണ്ടെന്നും അനുശാസിക്കുന്ന ബുദ്ധി സിദ്ധാന്തം
സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും സാധിക്കുന്നത് ഏതുതരം ബുദ്ധിയുടെ സഹായത്തോടെയാണ് ?

ബുദ്ധിമാപനത്തിനുള്ള പ്രകടന ശോധകങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പിന്റർ - പാറ്റേർസൺ പ്രകടനമാപിനി
  2. ആർതറുടെ പ്രകടനമാപിനി
  3. ഭാട്ടിയയുടെ പ്രകടനമാപിനി
  4. WAIS
    ഇന്ത്യയിൽ ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?
    സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി ?