Challenger App

No.1 PSC Learning App

1M+ Downloads
ഭാഷകൊണ്ട് സാധ്യമായവയിൽ വച്ച് ഏറ്റവും ആഹ്ളാദകരമായ ഉക്തിയാണ് കവിത എന്ന് നിരീക്ഷിച്ചത് ആരാണ് ?

ഭാവനിരപേക്ഷമായ രൂപം സാഹിത്യ കലയിൽ അസംഗതവും അസംഭവ്യവുമാണ്. എന്നാലും രൂപസൗന്ദര്യത്തെ ശ്രദ്ധിക്കാത്ത ഭാവപക്ഷപാതം അതിനെക്കാൾ അസംബന്ധമാണ്. വാക്കുകളുടെ കലയാണ് കവിതയെന്ന് നാം ധരിക്കണം. "കവിത മനുഷ്യരുടെ ഭാഷകൊണ്ട് സാധിക്കാവുന്ന വയിൽവച്ച് ഏറ്റവും ആഹ്ളാദമയവും പൂർണ്ണവുമായ ഉക്തിയാ"ണെന്ന മാത്യു ആർനോൾഡിന്റെ വാദത്തെ പണ്ടുതന്നെ ഭാരതീയ സാഹിത്യ നായകന്മാർ ശരിവച്ചിട്ടുള്ള - താണ്. കവിതയിലെ രൂപസൗന്ദര്യത്തിന്റെ ഉപാധികളെപ്പറ്റി ഗാഢമായി നിരൂപണം ചെയ്തുവച്ചിട്ടുണ്ട് അവരിൽ പലരും. ഭാവകൻ, രുദ്രടൻ, വാമനൻ, ദണ്ഡി എന്നിവർ വക്രോക്തി, അലങ്കാരം എന്നിവയെ കാവ്യഗാത്രമായെണ്ണന്നു. ഔചിത്യദീക്ഷയെ ക്ഷേമേന്ദ്രൻ അതിൽ കൂട്ടിക്കലർത്തി. അവസാനം ധ്വനിയിലും രസത്തിലും ചെന്നെത്തിയിട്ടേ അവരുടെ കാവ്യ സൗന്ദര്യത്തെ പറ്റിയുള്ള അന്വേഷണ തൃഷ്ണ ശമിച്ചിട്ടുള്ളു. ചുരുക്കത്തിൽ വികാരം, ശബ്ദം, താളം എന്നിങ്ങനെ കവിതയിലെ ഘടകങ്ങളെ വേർതിരിച്ചു കാണാം. ഇവയെ കവിതയിൽ വേർതിരിക്കാൻ വയ്യെങ്കിലും വാക്കുകളുടെ സ്വനനശക്തിയും ധ്വനന ശക്തിയുമുപയോഗിച്ച് ഭാവങ്ങളെ കൊരുത്തുകെട്ടി ഉണ്ടാക്കുന്ന സൗന്ദര്യമാണ് കവിതയിലെ സൗന്ദര്യം. അതു വാക്കുകളുടെ ശില്പകല അറിയുന്നവർക്കേ സാധ്യമാവുകയുള്ളൂ. അപ്പോഴും വാക്കുകളുടെ കലയാണ് കവിത. രസാത്മക വാക്യമാണ് കവിത എന്നും രമണീയാർഥ പ്രതിപാദകമായ ശബ്ദമാണ് കവിത എന്നും പറഞ്ഞ കാവ്യമർമ്മജ്ഞന്മാർ 'വാക്യമാണ് കവിത, ശബ്ദമാണ് കവിത' എന്നാണ് സമർഥമായി പറഞ്ഞതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

Aദണ്ഡി

Bവാമനൻ

Cക്ഷേമേന്ദ്രൻ

Dമാത്യു ആർനോൾഡ്

Answer:

D. മാത്യു ആർനോൾഡ്

Read Explanation:

""കവിത മനുഷ്യരുടെ ഭാഷകൊണ്ട് സാധിക്കാവുന്നവയിൽവച്ച് ഏറ്റവും ആഹ്ളാദമയവും പൂർണ്ണവുമായ ഉക്തിയാ"ണെന്ന മാത്യു ആർനോൾഡിന്റെ വാദത്തെ പണ്ടുതന്നെ ഭാരതീയ സാഹിത്യ നായകന്മാർ ശരിവച്ചിട്ടുള്ളതാണ്."

ഈ വാദ്ധ്യത്തിൽ നിന്ന് വ്യക്തമാകുന്നത്, ഈ നിരീക്ഷണത്തിന്റെ ഉടമ മാത്യു ആർനോൾഡ് ആണെന്നാണ്. മറ്റു ഓപ്ഷനുകളായ ദണ്ഡി, വാമനൻ, ക്ഷേമേന്ദ്രൻ എന്നിവർ ഇന്ത്യൻ സാഹിത്യ നിരൂപകരാണ്. അവർ കാവ്യത്തിന്റെ ഘടകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്, എന്നാൽ ഈ പ്രത്യേക നിർവചനം മാത്യു ആർനോൾഡിന്റെതാണ്.


Related Questions:

അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിംഗ്സ് എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര് ?
എഴുത്തുകാരന്റെ കാഴ്ചയിൽ പൂതപ്പാട്ട് യഥാർത്ഥത്തിൽ ആരുടെ കഥയാണ് ?
കൃഷി ചെയ്യുന്ന സമതല പ്രദേശങ്ങളെ വിശേഷിപ്പിച്ചിരുന്നതെങ്ങനെ ?
സരസ്വതിയമ്മയുടെ കൃതികളിൽപ്രകടമാകുന്നത് എന്ത് ?
തെക്കേ ആഫ്രിക്കക്കാരെ ഗാന്ധിജി എന്തെല്ലാം പഠിപ്പിച്ചു ?