App Logo

No.1 PSC Learning App

1M+ Downloads
വ്യാവസായികവൽക്കരണത്തിൻ്റെ അടിസ്ഥാനത്തിൽ സാമ്പത്തിക വികസനത്തിന് ഒരു പദ്ധതി തയ്യാറാക്കുന്നതിനായി 1938-ൽ ദേശീയ ആസൂത്രണ സമിതി (ആസൂത്രണ കമ്മീഷന്റെ മുൻഗാമി) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ആരാണ്

Aമോത്തിലാൽ നെഹ്റു

Bസുഭാഷ് ചന്ദ്രബോസ്

Cബി.ജി. തിലക്

Dമൗലാന അബ്ദുൾ കലാം ആസാദ്

Answer:

B. സുഭാഷ് ചന്ദ്രബോസ്

Read Explanation:

ആസൂത്രണത്തിന്റെ നാൾവഴി

  • സ്വാതന്ത്യം ലഭിക്കുന്നതിനു മുൻപുതന്നെ സാമ്പത്തികാസൂത്രണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചിരുന്നു. 
  • ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസനമുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്നതായിരുന്നു 1931 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കറാച്ചിസമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം.
  • ഇതിനെ തുടർന്ന് ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്വത്തിൽ 1938 ൽ ദേശീയ ആസൂത്രണ സമിതി (National Planning Committee) രൂപീകരിച്ചു.
  • ഈ ദേശീയ ആസൂത്രണ സമിതി ആസൂത്രണ കമ്മീഷന്റെ മുൻഗാമി എന്നറിയപ്പെടുന്നു 
  • ഈ സമിതി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് - സുഭാഷ് ചന്ദ്രബോസ്
  • 1944 ൽ ഇന്ത്യയിലെ ഒരു സംഘം വ്യവസായികൾ ബോംബെ നഗരത്തിൽ സമ്മേളിച്ച് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. ഇത് 'ബോംബെ പദ്ധതി' എന്ന പേരിലാണ് അറിയപ്പെടുന്നത്.
  • പ്രമുഖ സാമൂഹ്യപ്രവർത്തക നായ എം.എൻ. റോയ് ആവിഷ്കരിച്ച ജനകീയ പദ്ധതിയും (Peoples Plan) ഇന്ത്യയുടെ ആസൂത്രണ ആശയങ്ങൾക്ക് കരുത്തേകി.
  • 1948 ൽ സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ചത് ആസൂത്രണത്തിലൂടെ ഇന്ത്യയുടെ വികസനമെന്ന ലക്ഷ്യത്തിന് കരുത്തേകി.
  • ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിയ എം. വിശ്വേശരയ്യ ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു.
  • ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy of India) എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത് എം. വിശ്വേശരയ്യ ആണ്.
  • 1950 മാർച്ച് 15 ന് കേന്ദ്ര മന്ത്രിസഭ ഒരു പ്രമേയത്തിലൂടെ ആസൂത്രണ കമ്മീഷനു രൂപം നൽകി.

Related Questions:

' സുസ്ഥിര വികസനം ' ഏത് പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യം ആയിരുന്നു ?
നീതി ആയോഗിന്റെ കീഴിൽ രൂപീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിലെ അന്തർ മന്ത്രാലയ ഏകോപന സമിതിയിൽ താഴെപ്പറയുന്നവയിൽ ഏതൊക്കെ മന്ത്രാലയങ്ങളും വകുപ്പുകളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു ?
താഴെപ്പറയുന്ന നീതി ആയോഗിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത്
73 , 74 ഭരണഘടന ഭേദഗതികൾ പാർലമെന്റ് പാസ്സാക്കിയ വർഷം ഏത് ?
" അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിൻ്റെ മഹാക്ഷേത്രങ്ങൾ ആണ് " എന്ന് പറഞ്ഞത് ആരാണ് ?