App Logo

No.1 PSC Learning App

1M+ Downloads
പഠനത്തെക്കുറിച്ചുളള ഉള്‍ക്കാഴ്ചാ സിദ്ധാന്തം പ്രചരിപ്പിച്ചത് ആര് ?

Aഇവാന്‍ പാവ്ലോവ്

Bകോഹ്ളർ

Cലെവ് വൈഗോഡ്സ്കി

Dജറോം എസ് ബ്രൂണര്‍

Answer:

B. കോഹ്ളർ

Read Explanation:

അന്തർദൃഷ്ടി പഠനം / ഉള്‍ക്കാഴ്ചാ പഠന സിദ്ധാന്തം (Insightful Learning)

  • സമഗ്രതയാണ് അംശങ്ങളുടെ ആകെ തുകയേക്കാൾ പ്രധാനം എന്നാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ പഠനപ്രവർത്തനം ഒരുക്കുമ്പോൾ പഠന സന്ദർഭങ്ങളേയും പഠനാനുഭവങ്ങളേയും സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന്  ഗസ്റ്റാട്ട്  മനശാസ്ത്രജ്ഞർ വാദിച്ചു. അത്തരം പഠനത്തിന് ഉൾക്കാഴ്ച അഥവാ അന്തർദൃഷ്ടി എന്ന് കോഹ്ളർ പേരു നൽകി.
  • ചിമ്പാൻസികളെ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ അദ്ദേഹം നടത്തി.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർ ദൃഷ്ടിയിലൂടെയാണ് എന്നദ്ദേഹം വിശ്വസിച്ചു.
  • അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിൻ്റെ നിർധാരണം പെട്ടെന്ന് സാധ്യമാകുന്നു.

Related Questions:

വ്യക്തിത്വ വികാസത്തിൽ സൈക്കോ ഡൈനാമിക് ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിദ്ധാന്തം അറിയപ്പെടുന്നത് :
Which of the following best describes Stage 3 (Good Interpersonal Relationships)?
,അനുകൂലനം,സ്വാംശീകരണം, സംസ്ഥാപനം എന്നീ ആശയങ്ങൾ ആരുമായി ബന്ധപ്പെട്ടുകിടക്കുന്നു?
താഴെ പറയുന്നവയിൽ വൈജ്ഞാനികാർജനത്തിനു സഹായിക്കുന്ന ഭൂപട മാതൃകയല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ സുഷ്മാൻ്റെ അന്വേഷണ പരിശീലന സിദ്ധാന്ത തത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?