App Logo

No.1 PSC Learning App

1M+ Downloads
1929-ലെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാരാണ് ?

Aസരോജിനി നായിഡു

Bജവഹർലാൽ നെഹ്‌റു

Cഡോ. രാജേന്ദ്രപ്രസാദ്

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

B. ജവഹർലാൽ നെഹ്‌റു

Read Explanation:

ലാഹോർ സമ്മേളനം

  • 1929 ഡിസംബറിൽ നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ ആണ് നടന്നത്.
  • ഈ സമ്മേളനത്തിലാണ് കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്.
  • ജവഹർലാൽ നെഹ്റുവായിരുന്നു ഐ .എൻ .സി അധ്യക്ഷൻ.
  • 1930 ജനുവരി 26  സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘനപ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.

Related Questions:

താഴെ പറയുന്ന തീരുമാനങ്ങൾ കൈകൊണ്ട INC സമ്മേളനം ?

  • ഇന്ത്യൻ സ്വാതന്ത്യസമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണസ്വാതന്ത്യം) ആണെന്ന് ഈ സമ്മേളനം പ്രഖ്യാപിച്ചു.
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമ ലംഘനം ആരംഭി ക്കാൻ തീരുമാനിച്ചു
1920-ല്‍ അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC) രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയവര്‍ ആരെല്ലാം?
താഴെ കൊടുത്തിട്ടുള്ളവയിൽ ഗാന്ധിജിയുടെ നേത്യത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരങ്ങളിൽ പെടാത്തത് ഏത്?
ആരുടെ കേസുകൾ വാദിക്കുന്നതിനായാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത്?
ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കപ്പെട്ട 1942 ലെ INC സമ്മേളനം നടന്നത് എവിടെ ആയിരുന്നു ?