“ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്" ഇന്ത്യൻ ദേശീയ സമരത്തിലെ ഏത് കാലഘട്ടത്തിൽ ഉൾപ്പെടുന്നു?
Aമിതവാദി കാലഘട്ടം
Bതീവ്രദേശീയതയുടെ കാലഘട്ടം
Cഗാന്ധിയൻ കാലഘട്ടം
Dഇവയൊന്നുമല്ല
Answer:
B. തീവ്രദേശീയതയുടെ കാലഘട്ടം
Read Explanation:
ബംഗാൾ വിഭജനവും തുടർന്നുണ്ടായ സമരങ്ങളും ദേശീയപ്രസ്ഥാനത്തെ പുതിയൊരു ഘട്ടത്തിലേക്ക് നയിച്ചു. ഈ കാലഘട്ടം തീവ്രദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നു.
ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ, ലാലാ ലജ്പത്റായ് എന്നിവരായിരുന്നു ഇതിന്റെ പ്രധാന നേതാക്കൾ. 'ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
തീവ്രദേശീയ വാദികളായ ഇവരുടെ പ്രവർത്ത നങ്ങൾ ദേശീയശ്രദ്ധ ആകർഷിക്കുകയും ജനതയെ പ്രചോദിപ്പിക്കുകയും ചെയ്തു.
ബാലഗംഗാധരതിലക് തീവ്രദേശീയതയുടെ മുഖ്യവക്താവായിരുന്നു. 'ലോകമാന്യ' എന്ന് ജനങ്ങൾ ആദരവോടെ അദ്ദേഹത്തെ വിളിച്ചു.
അദ്ദേഹം ആരംഭിച്ച രണ്ട് പത്രങ്ങളാണ് മറാത്തയും കേസരിയും.
"സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും" എന്നത് തിലകിൻ്റെ പ്രസിദ്ധമായ പ്രഖ്യാപനമാണ്.