App Logo

No.1 PSC Learning App

1M+ Downloads

പഠനപ്രക്രിയയിൽ സ്വാംശീകരണം സിദ്ധാന്തിച്ചത് ആരാണ് ?

Aബ്രൂണർ

Bവൈഗോട്സ്കി

Cബെഞ്ചമിൻ ബ്ലൂം

Dപിയാഷെ

Answer:

D. പിയാഷെ

Read Explanation:

പിയാഷെയുടെ പഠന സങ്കല്പം

  • പിയാഷയുടെ അഭിപ്രായത്തിലെ വൈജ്ഞാനിക പ്രക്രിയ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്
  1. സ്കീമ
  2. സ്വാംശീകരണം
  3. സംസ്ഥാപനം
  4. സന്തുലനം
  • പുതിയ അനുഭങ്ങൾ വൈജ്ഞാനിക ഘടന (Cognitive domain) യിൽ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാൻ രണ്ടു മാർഗങ്ങളാണ് പൊതുവെ സ്വീകരിക്കാറുള്ളത് എന്ന് പിയാഷെ അഭിപ്രായപ്പെടുന്നു. അവ സ്വാംശീകരണവും (Assimilation) സംസ്ഥാപനവും (Accomodation) ആണ്.

 

  • കുട്ടി ഒഴിഞ്ഞ പാത്രമല്ല. അവനിൽ ധാരാളം മുന്നറിവുകളുണ്ട് അവൻ ഗവേഷകനും അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നവനുമാണ്.
  • പഠനം ഇച്ഛാപൂർവ്വം നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. അത് തീർത്തും ഒരു ജീവ ശാസ്ത്ര പ്രക്രിയയാണ്. പരിഹരിക്കപ്പെടേണ്ട വൈജ്ഞാനിക അസന്തുലിതാവസ്ഥ പഠനത്തിലേക്ക് നയിക്കുന്നു. .
  • നിലവിലുള്ള വൈജ്ഞാനിക ഘടനയുമായി സമരസപ്പെടാത്ത ഏതു വിജ്ഞാന ഘടകവും നിരർത്ഥകമായി അനുഭവപ്പെടും. നിയതമായ വികാസഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനനുസരിച്ച് ജ്ഞാതൃഘടന സങ്കീർണമാകുന്നു.
  • വൈജ്ഞാനിക വികാസം നടക്കുന്നത് അനുരൂപീകരണം (Adaptation) സംയോജനം (Organisation) എന്നീ പ്രക്രിയകൾ വഴിയാണ്. ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സീമകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയാണ് അനുരൂപീകരണം. സ്വാംശീകരണം, സംസ്ഥാപനം എന്നീ രണ്ടു രീതികളിലൂടെയാണ് അനുരൂപീകരണം നടക്കുന്നത്.
  • സീമകളുടെ ആന്തരിക പുനർവിന്യാസവും കൂട്ടിച്ചേർക്കലും വഴി ശക്തവും പരസ്പര ബന്ധിതവുമായ ഒരു ജ്ഞാതൃഘടന രൂപം കൊള്ളുന്ന പ്രക്രിയയാണ് സംയോജനം (organisation)
 

Related Questions:

സിഗ്മണ്ട് ഫ്രോയ്‌ഡിൻറെ അഭിപ്രായത്തിൽ മനസ്സിൻറെ ഘടകമായ ഈഗോ പ്രധാനമായും പ്രവർത്തിക്കുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്?

താഴപ്പറയുന്നവയില്‍ വൈഗോട്സ്കിയുടെ പഠനാശയങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?

ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സിദ്ധാന്തം:

തോണ്ഡെക്കിന്റെ അഭിപ്രായത്തിൽ വിവിധ പഠന സന്ദർഭങ്ങളിൽ പൊതുവായ സമാന ഘടകങ്ങളുടെ എണ്ണം കൂടിയാൽ പഠനപ്രസരണം ?

താഴെ പറയുന്നവയിൽ ജ്ഞാനനിർമ്മിതി വാദവുമായി ബന്ധമില്ലാത്ത പ്രസ്താവന