Challenger App

No.1 PSC Learning App

1M+ Downloads
ഒരു പഠിതാവിന്റെ്റെ നിലവിലെ പഠന നിലയും മറ്റുള്ളവരുടെ സഹായത്താൽ എത്തിച്ചേരുന്ന പഠന നിലയും തമ്മിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്ന 'സോൺ ഓഫ് പ്രോക്സിമൽ ഡവലപ്പ്മെന്റ്റ് (ZPD)' എന്ന ആശയം മുന്നോട്ടു വച്ചത് :

Aലെവ് വൈഗോഡ്സ്കി

Bഇ.എൽ. തോൺഡൈക്ക്

Cബി.എഫ്. സ്കിന്നർ

Dജെ.എസ്. ബ്രൂണർ

Answer:

A. ലെവ് വൈഗോഡ്സ്കി

Read Explanation:

  • വൈഗോഡ്സ്കിയുടെ സാമുഹിക സാംസ്കാരിക സിദ്ധാന്തത്തിലെ (Socio-cultural Theory) ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയമാണ് സോൺ ഓഫ് പ്രോക്സിമൽ ഡവലപ്പ്മെന്റ് (ZPD).

  1. നിലവിലെ പഠന നില (Actual Development): മറ്റാരുടെയും സഹായമില്ലാതെ ഒരു പഠിതാവിന് സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.

  2. സാധ്യമായ പഠന നില (Potential Development): അധ്യാപകരുടെയോ മുതിർന്നവരുടെയോ അല്ലെങ്കിൽ അറിവുള്ള സഹപാഠികളുടെയോ സഹായത്തോടെ (MKO - More Knowledgeable Other) പഠിതാവിന് എത്തിച്ചേരാൻ കഴിയുന്ന ഉയർന്ന നിലവാരം.

  3. ZPD: ഈ രണ്ട് നിലകൾ തമ്മിലുള്ള വ്യത്യാസമാണ് 'സോൺ ഓഫ് പ്രോക്സിമൽ ഡവലപ്പ്മെന്റ്'. ഇവിടെയാണ് യഥാർത്ഥ പഠനം നടക്കുന്നത്.

  • ഇ.എൽ. തോൺഡൈക്ക്: ശ്രമപരാജയ സിദ്ധാന്തം (Trial and Error Theory).

  • ബി.എഫ്. സ്കിന്നർ: ഓപ്പറന്റ് കണ്ടീഷനിംഗ് (Operant Conditioning).

  • ജെ.എസ്. ബ്രൂണർ: ഡിസ്കവറി ലേണിംഗ് (Discovery Learning)


Related Questions:

'Programmed instruction' is an educational implication of:
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് സ്കിന്നറുടെ പിൻഗാമികൾ അംഗീകരിക്കാൻ സാധ്യത ?
നോം ചോംസ്കി മുന്നോട്ടുവെച്ച ഭാഷാപഠന സിദ്ധാന്തവുമായി ഏറ്റവും അടുത്തു നിൽക്കുന്നത് ഏത് ?
According to Piaget's stages of cognitive development, adolescent belongs to:
വിദ്യാർത്ഥികൾക്ക് വ്യക്തമായ ആശയധാരണ കൈവരിക്കാനായി ടീച്ചർ ധാരാളം മാതൃകകൾ ഉപയോഗിക്കുന്നു. ഈ മാതൃകകളിലൂടെ തിരിച്ചറിയാനും ആശയരൂപീകരണത്തിനും നിരീക്ഷിക്കാനും അവസരം ഒരുങ്ങുന്നു. ഈ പഠനസിദ്ധാന്തം മുന്നോട്ടുവച്ചത് :