Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിദ്യാർത്ഥികൾക്ക് വ്യക്തമായ ആശയധാരണ കൈവരിക്കാനായി ടീച്ചർ ധാരാളം മാതൃകകൾ ഉപയോഗിക്കുന്നു. ഈ മാതൃകകളിലൂടെ തിരിച്ചറിയാനും ആശയരൂപീകരണത്തിനും നിരീക്ഷിക്കാനും അവസരം ഒരുങ്ങുന്നു. ഈ പഠനസിദ്ധാന്തം മുന്നോട്ടുവച്ചത് :

Aഇവാൻ പാവ്ലോവ്

Bലവ് വൈഗോഡ്സ്കി

Cആൽബർട്ട് ബന്ദൂര

Dഡേവിഡ് ആസുബൽ

Answer:

C. ആൽബർട്ട് ബന്ദൂര

Read Explanation:

• സാമൂഹിക പഠന സിദ്ധാന്തം (Social Learning Theory) ആൽബർട്ട് ബന്ദൂരയുടെ സിദ്ധാന്തപ്രകാരം കുട്ടികൾ പ്രധാനമായും മറ്റുള്ളവരെ നിരീക്ഷിക്കുന്നതിലൂടെയും (Observation), മാതൃകയാക്കുന്നതിലൂടെയും (Modeling) ആണ് പഠിക്കുന്നത്. നിരീക്ഷണം (Observation): അധ്യാപകർ നൽകുന്ന വ്യക്തമായ മാതൃകകൾ നിരീക്ഷിക്കുന്നതിലൂടെ കുട്ടികൾ പുതിയ കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കുന്നു. അനുകരണം (Imitation): നിരീക്ഷിച്ച കാര്യങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ മാതൃകകൾ സഹായിക്കുന്നു. ആശയരൂപീകരണം: ഒരു മാതൃക (Model) എങ്ങനെ പ്രവർത്തിക്കുന്നു എന്ന് തുടർച്ചയായി കാണുമ്പോൾ കുട്ടികളിൽ ആ വിഷയത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപ്പെടുന്നു.


Related Questions:

കുട്ടികൾക്ക് വായനാ പരിശീലനം നൽകുന്നതിനു വേണ്ടി ലെവ് വിഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ ആവിഷ്കരിച്ച രീതിയാണ് :
കുട്ടികൾക്ക് വായനാപരിശീലനം നൽകുന്നതിനുവേണ്ടി വൈഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതി ഏത് ?
സമർഥരായ സഹപാഠികളുടേയോ മുതിർന്നവരുടെയോ സഹായം പഠിതാവിനെ സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാൾ ഉയർന്ന വികാസമേഖലയിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന് സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ആര്?
പിയാഷേയുടെ സിദ്ധാന്തത്തിൽ, എക്സ്പോഷറിന്റെ ഫലമായി നിലവിലുള്ള വിജ്ഞാന ഘടനകളുടെ (സ്കീമുകൾ) പരിഷ്കരണം, അതായത്
പഠനവും അത് സാധ്യമാക്കുന്ന സാമൂഹ്യസാഹചര്യവും തമ്മിൽ വേർതിരിക്കാനാ വില്ല എന്ന ആശയം അടിത്തറയാക്കി ജീൻ ലേവ് (Jean Lave), എട്ടീൻ വെംഗർ (Etienne Wenger) തുടങ്ങിയവർ 1990-കളുടെ തുടക്കത്തിൽ ആവിഷ്കരിച്ച പഠന സങ്കല്പം ഏത് ?