Challenger App

No.1 PSC Learning App

1M+ Downloads
പരിണാമവുമായി ബന്ധപെട്ട് 'ഉപയോഗ-ഉപയോഗശൂന്യത' സിദ്ധാന്തം പ്രസ്താവിച്ചത് ഇവരിൽ ആരാണ്?

Aജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്

Bചാൾസ് ഡാർവിൻ

Cആൽഫ്രഡ് വാലസ്

Dഗ്രിഗർ മെൻഡൽ

Answer:

A. ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്

Read Explanation:

ഉപയോഗ-ഉപയോഗശൂന്യത സിദ്ധാന്തം

  • ലാമാർക്ക് മുന്നോട്ടുവെച്ച ഒരു സിദ്ധാന്തമാണ് ഇത്.
  • ജീവികൾക്ക് അവരുടെ ജീവിതകാലത്ത് നേടിയ ഗുണങ്ങളും ദോഷങ്ങളും അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയുമെന്ന് ഈ സിദ്ധാന്തം വാദിക്കുന്നു.
  • അതായത് ഒരു ജീവി നിരന്തരം ഉപയോഗിക്കുന്ന അവയവങ്ങൾ ശക്തവും വികസിതവുമാകുന്നു. ഈ ഗുണം പിന്നീട് അടുത്ത തലമുറയ്ക്കും കൈമാറപ്പെടുന്നു.
  • അത് പോലെ ഒരു ജീവി അപൂർവ്വമായി ഉപയോഗിക്കുന്നതോ ഒട്ടും ഉപയോഗിക്കാത്തതോ ആയ അവയവങ്ങൾ ദുർബലമാകുകയും കാലക്രമേണ നശിക്കുകയും ചെയ്യുന്നു. ഈ ഗുണവും സന്തതിക്ക് പാരമ്പര്യമായി ലഭിക്കുന്നു.
  • ശാസ്ത്രീയ അടിസ്ഥാനം ഇല്ലാത്തതിനാൽ ഈ സിദ്ധാന്തത്തെ പിന്നീട് തിരസ്കരിക്കപ്പെട്ടു.

Related Questions:

ദിനോസറുകളുടെ ഉത്ഭവം നടന്ന കാലഘട്ടം ഏതാണ്?
Which of the following were not among the basic concepts of Lamarckism?
മൈക്രോഫോസിലിന് ഉദാഹരണം
ഒരു ജനസംഖ്യയിൽ നിന്ന് മറ്റൊന്നിലേക്ക് ജീനുകൾ സ്ഥാനചലനം ചെയ്യുന്ന പ്രക്രിയയെ എന്താണ് പറയുന്നത്?
ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പാൻസ്പെർമിയ ഹൈപ്പോതെസിസ് പ്രകാരം, ജീവന്റെ അടിസ്ഥാന ഘടകങ്ങൾ എവിടെ നിന്നാണ് വന്നത്?