App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?

Aഅംബികാസുതൻ മാങ്ങാട്

Bടി പത്മനാഭൻ

Cസാറാ ജോസഫ്

DM T വാസുദേവൻ നായർ

Answer:

A. അംബികാസുതൻ മാങ്ങാട്

Read Explanation:

ഓടക്കുഴൽ അവാർഡ്

  • മഹാകവി ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം
  • 'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിന് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയത്.
  • 'ഗുരുവായൂരപ്പൻ ട്രസ്റ്റാ'ണ്  ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.
  • മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 
  • 1968 മുതൽ  പുരസ്കാരം നൽകിവരുന്നു.
  • നാരായണീയത്തിന്റെ തമിഴ് പരിഭാഷയ്ക്ക് പ്രഥമ ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
  • എന്നാൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ആണ്
  • 1969ൽ 'തുളസിദാസ രാമായണ'ത്തിന്റെ വിവർത്തനത്തിനാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്.
  • 1970ൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് ഒ വി വിജയന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
  • 1977ൽ 'അഗ്നിസാക്ഷി' എന്ന നോവലിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ച ലളിതാംബിക അന്തർജ്ജനമാണ് ഈ പുരസ്കാരം നേടുന്ന ആദ്യ വനിത.
  • 1978ന് ശേഷം എല്ലാ വർഷവും ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് അവാർഡ് നൽകുന്നത്.

  • 2021ൽ ലഭിച്ചത് : സാറാ ജോസഫ് (കൃതി: ബുധിനി)
  • 2022 ൽ ലഭിച്ചത് : അംബികാസുതൻ മാങ്ങാട്(കഥാസമാഹാരം : പ്രാണവായു)

NB: 2022 ലെ പുരസ്കാരം 2023 ഫെബ്രുവരി രണ്ടാം തിയ്യതിയാണ് നൽകപ്പെടുന്നത്.


Related Questions:

2023 ഏപ്രിലിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2015 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഏത് മലയാള കവിയാണ് 2022 ജനുവരിയിൽ അന്തരിച്ചത് ?
വള്ളത്തോൾ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏത് ?

ഓടക്കുഴൽ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്
  2. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് പൊൻകുന്നം വർക്കിയാണ്
  3. സാറാ ജോസഫിനാണ് 2021ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
  4. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
    2024 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് ?