App Logo

No.1 PSC Learning App

1M+ Downloads
ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?

Aമിന്റോ II

Bചെംസ്‌ഫോര്‍ഡ്‌

Cവാലന്റയിന്‍ ചിറോള്‍

Dഡിസ്രേലി

Answer:

C. വാലന്റയിന്‍ ചിറോള്‍

Read Explanation:

ബാലഗംഗാധര തിലക്

  • മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1856 ജൂലൈ 23 നാണ് ബാലഗംഗാധര തിലക് ജനിച്ചത്.
  • 'ലോകമാന്യ' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി 
  • ആര്യന്മാരുടെ ഉദ്ഭവം  ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ച വ്യക്തി 
  • തിലകിന്റെ പ്രശസ്ത മുദ്രാവാക്യം : "സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" 
  • കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകിയ വ്യക്തി 
  • 'ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു 
  • ഇങ്ങനെ ബാലഗംഗാധര തിലകിനെ വിശേഷിപ്പിച്ച വാലന്റൈൻ ഷിറോൾ
  • ഇന്ത്യൻ അൺറെസ്റ്റ് എന്ന പുസ്തകത്തിലാണ് വാലന്റൈൻ ഷിറോൾ ബാലഗംഗാധര തിലകിനെ ഇങ്ങനെ വിശേഷിപ്പിച്ചത്
  •  ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നും  അറിയപ്പെടുന്നു 
  • ഗണപതി ഉത്സവത്തെ ജനകീയമാക്കിയ നേതാവ് 
  • ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ -
    • 'കേസരി' (മറാത്തി )
    • 'മറാത്ത' (ഇംഗ്ലീഷ്)

Related Questions:

'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?
താഴെ പറയുന്നവയിൽ ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച പ്രസിദ്ധീകരണങ്ങളിൽ പെടാത്തത് ഏത് ?
ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയത് ആര്?
The first Indian ambassador in China:
Who became the first Indian President of the Central Legislative Assembly ?