App Logo

No.1 PSC Learning App

1M+ Downloads
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ- ഇ-ഹിന്ദ് പദവി ബ്രിട്ടീഷ് ഗവൺമെന്റിന് തിരികെ നൽകിയതാര്?

Aലാലാ ഹർദയാൽ

Bഗാന്ധിജി

Cഭഗത് സിംഗ്

Dസുഖ്ദേവ്

Answer:

B. ഗാന്ധിജി

Read Explanation:

ജാലിയൻവാലാബാഗ് കൂട്ടക്കൊല (1919)

  • ജാലിയൻവാലാബാഗ് ദുരന്തം നടന്ന വർഷം:  1919 ഏപ്രിൽ 13
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം: റൗലറ്റ്  നിയമം
  • ജാലിയൻവാലാബാഗ് ദുരന്തം നടന്നത് : അമൃത്സർ (പഞ്ചാബ്)
  • റൗലറ്റ് നിയമവിരുദ്ധ സമരങ്ങൾക്ക് പഞ്ചാബിൽ നേതൃത്വം നൽകിയത് ഡോ .സൈഫുദ്ദീൻ കിച്ചലു, ഡോ. സത്യപാൽ
  • ജാലിയൻവാലാ ബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണർ : മൈക്കിൾ. ഒ. ഡയർ
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈനാധിപൻ : ജനറൽ റെജിനാൾഡ് ഡയർ
  • ജാലിയൻവാലാബാഗ് ദുരന്തത്തെ ലജ്ജാവഹം എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി : ഡേവിഡ് കാമറൂൺ
  • ജാലിയൻവാലാബാഗ് ദുരന്തത്തെ രാക്ഷസീയമായ ഒരു നടപടി എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി  : വിൻസ്റ്റൺ ചർച്ചിൽ
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി : ഹണ്ടർ കമ്മീഷൻ
  • ക്രൗളിംഗ് ഓർഡർ ജാലിയൻവാലാബാഗ് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • റൗലറ്റ് ആക്റ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിലെ തങ്ങളുടെ അംഗത്വം രാജിവച്ച ദേശീയ നേതാക്കൾ : മുഹമ്മദലി ജിന്ന, മദൻ മോഹൻ മാളവ്യ, മസ്ഹർ ഉൾഹഖ്
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ  എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ച മലയാളി : സി. ശങ്കരൻ നായർ
  • ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്  കൈസർ- ഇ-ഹിന്ദ്  പദവി   തിരിച്ചു നൽകിയത്: ഗാന്ധിജി, സരോജിനി നായിഡു
  • ജാലിയൻവാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് സർ പദവി  ഉപേക്ഷിച്ചത് :  രബീന്ദ്രനാഥ ടാഗോർ

Related Questions:

റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാന തിരഞ്ഞെടുക്കുക
"പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇട്ടെങ്കിലും ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിൻ്റെ അടിത്തറ ഇളക്കി'. ജാലിയൻവാലാബാഗ് സംഭവത്തെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചത്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് നേതൃത്വം നൽകിയത്?
റൗലക്ട് നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത് ?
ആരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ വേണ്ടിയാണ് ജനങ്ങൾ ജാലിയൻ വാലാബാഗിൽ ഒത്ത് ചേർന്നത് ?