Challenger App

No.1 PSC Learning App

1M+ Downloads
സ്വരാജ്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞതാര് ?

Aലാല ലജ്പത്‌റായ്

Bബാല ഗംഗാധരതിലക്

Cഗാന്ധിജി

Dബിപിൻചന്ദ്രപാൽ

Answer:

B. ബാല ഗംഗാധരതിലക്

Read Explanation:

ബാലഗംഗാധര തിലക്

  • മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1856 ജൂലൈ 23 നാണ് ബാലഗംഗാധര തിലക് ജനിച്ചത്.
  • 'ലോകമാന്യ' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി 
  • ആര്യന്മാരുടെ ഉദ്ഭവം  ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ച വ്യക്തി 
  • തിലകിന്റെ പ്രശസ്ത മുദ്രാവാക്യം : "സ്വരാജ്യം(സ്വാതന്ത്ര്യം) എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" 
  • കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകിയ വ്യക്തി 
  • 'ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു 
  • ഇങ്ങനെ ബാലഗംഗാധര തിലകിനെ വിശേഷിപ്പിച്ച വാലന്റൈൻ ഷിറോൾ
  • ഇന്ത്യൻ അൺറെസ്റ്റ് എന്ന പുസ്തകത്തിലാണ് വാലന്റൈൻ ഷിറോൾ ബാലഗംഗാധര തിലകിനെ ഇങ്ങനെ വിശേഷിപ്പിച്ചത്
  •  ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നും  അറിയപ്പെടുന്നു 
  • ഗണപതി ഉത്സവത്തെ ജനകീയമാക്കിയ നേതാവ് 
  • ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ -
    • 'കേസരി' (മറാത്തി )
    • 'മറാത്ത' (ഇംഗ്ലീഷ്)

Related Questions:

മലബാറിലെ കലാപത്തെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ആരുടെ നേതൃത്വത്തിലായിരുന്നു ?
വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?
'പഴശ്ശി കലാപം' അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്കളക്ടർ ആര് ?
"ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ്" എന്നറിയപ്പെടുന്നതാര് ?

ദേശീയ സമരകാലത്തെ ഇന്ത്യൻ പത്രങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ് താഴെ കൊടുത്തിരിക്കുന്നത്. ശരിയായ ബന്ധം ഏതാണ്?

  1. കേസരി - ബാലഗംഗാധര തിലകൻ
  2. യങ്ങ് ഇന്ത്യ - ആനി ബസന്റ്
  3. വോയ്സ് ഓഫ് ഇന്ത്യ- ദാദാഭായ് നവറോജി