App Logo

No.1 PSC Learning App

1M+ Downloads
"തന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ പ്രതിഫലനമായി, ചിന്താശേഷിയും മനസ്സാന്നിധ്യവുമുള്ള ഒരു വ്യക്തിയുടെ പിറവിക്ക് സഹായിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - എന്ന് പറഞ്ഞതാര് ?

Aടാഗോർ

Bഫ്രോബൽ

Cപ്ലേറ്റോ

Dഗാന്ധിജി

Answer:

B. ഫ്രോബൽ

Read Explanation:

  • “ഇരുട്ട് നിറഞ്ഞ ഒരു ഗുഹ പോലെയാണ് ഈ ഭൗതികലോകം യുക്തിചിന്തകൊണ്ടും സത്യാന്വോഷണം കൊണ്ടും ഈ ഇരുട്ടിനെ മറികടക്കുകയും യഥാർത്ഥ സത്യം കണ്ടെത്തുകയും ആണ് വേണ്ടത്" - പ്ലേറ്റോ
  • "തന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ പ്രതിഫലനമായി, ചിന്താശേഷിയും മനസ്സാന്നിധ്യവുമുള്ള ഒരു വ്യക്തിയുടെ പിറവിക്ക് സഹായിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - ഫ്രഡറിക്ക് അഗസ്റ്റ് ഫ്രോബൽ
  • “മനുഷ്യൻ രണ്ട് ലോകങ്ങളിൽ ഉൾപ്പെട്ടവനാണ്. ഒരെണ്ണം ബാഹ്യമാണ്. ഒരെണ്ണം ആന്തരികവും. ആന്തരികമായ മാനവശേഷികളെ സംസ്കരിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - രബീന്ദ്രനാഥ ടാഗോർ 
  • "വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാൽക്കാരമാണ്" - ഗാന്ധിജി

Related Questions:

"മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം" - ഈ നിരീക്ഷണം മുന്നോട്ടു വെച്ച വിദ്യാഭ്യാസ ചിന്തകൻ
പ്രീ-പ്രൈമറി പാഠ്യ പദ്ധതിയിൽ താഴെപ്പറയുന്ന ഏത് പാഠ്യപദ്ധതിയാണ് മനഃശാസ്ത്രജ്ഞർ പരിഗണിക്കാത്തത് ?
സ്കൂളിനു മുന്നിലെ പെട്ടിക്കടയിൽ വിൽക്കുന്ന പല സാധനങ്ങളും കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണെങ്കിൽ കടയുടമസ്ഥൻ താങ്കൾക്ക് വേണ്ടപ്പെട്ട വ്യക്തിയാണ് .ഈ കാര്യം രമ്യമായി പരിഹരിക്കുന്നതിന് താങ്കൾക്കുള്ള നിർദ്ദേശം എന്താണ്?
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ സാധ്യമാകുമെന്നും പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ വിജ്ഞാനത്തെയും ആർജ്ജിക്കാനും മനസ്സിലാക്കാനും ഏറ്റവും നല്ല മാധ്യമമാണ് ഇംഗ്ലീഷെന്ന് അഭിപ്രായപ്പെട്ടത് ?
യൂണിവേഴ്സൽ ഗ്രാമർ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?