Aഅയ്യപ്പൻ, വാസുദേവൻ
Bരാമൻ, ശങ്കരൻ
Cകുഞ്ഞാപ്പി, ബാഹുലേയൻ
Dചാത്തൻ , കൃഷ്ണൻ
Answer:
C. കുഞ്ഞാപ്പി, ബാഹുലേയൻ
Read Explanation:
വൈക്കം സത്യാഗ്രഹം
വൈക്കം ക്ഷേത്രത്തിലേക്കുള്ള 4 പൊതുവഴികളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച സവര്‍ണ നിലപാടിനെതിരെയാണ് സത്യാഗ്രഹം ആരംഭിച്ചത്.
1923 കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ടി.കെ മാധവൻ, അയിത്തത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ പിന്തുടർന്ന് നടത്തിയ പ്രക്ഷോഭം
1924 മാർച്ച് 30 -ന് കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്
ക്ഷേത്രത്തിലെ മൂന്നു ഭാഗത്തും സ്ഥാപിച്ചിട്ടുള്ള അവർണർക്ക് പ്രവേശനമില്ല എന്ന ബോർഡ് മറികടന്ന് റോഡിലൂടെ സഞ്ചരിക്കുക എന്നതായിരുന്നു സമരരീതി.
സമരം 603 ദിവസം നീണ്ടുനിന്നു.
ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവ് വന്നതിനെ തുടർന്ന് 1925 നവംബർ 23ന് സത്യാഗ്രഹം അവസാനിപ്പിച്ചു.
ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ആണ് വൈക്കം സത്യാഗ്രഹം.