Challenger App

No.1 PSC Learning App

1M+ Downloads
സ്വാഭാവിക പ്രകൃതികളും സ്വാഭാവിക പ്രകൃതിയുടെ വളർച്ചയാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടത് ?

Aആശയ വാദികൾ

Bപ്രകൃതി വാദികൾ

Cപ്രായോഗിക വാദികൾ

Dമാനവികത വാദികൾ

Answer:

B. പ്രകൃതി വാദികൾ

Read Explanation:

പ്രകൃതി വാദം

  • ഓരോ മനുഷ്യനും, മൃഗത്തിനും അതിന്റെതായ സ്വാഭാവിക സവിശേഷതകൾ ഉണ്ട്. 
  • സ്വാഭാവിക പ്രകൃതികളും സ്വാഭാവിക പ്രകൃതിയുടെ വളർച്ചയാണ് വിദ്യാഭ്യാസം എന്ന് റൂസ്സോ ഉൾപ്പെടെയുള്ള പ്രകൃതിവാദികൾ നിരീക്ഷിക്കുന്നു.
  • ആത്മപ്രകാശനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി റൂസ്സോയും പ്രകൃതിവാദികളും കണ്ടത്.
  • പ്രകൃതിവാദത്തിന്റെ സിദ്ധാന്തം - സ്വാഭാവിക വളർച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കലാണ് വിദ്യാഭ്യാസം.
  • വാചികമായ ബോധനങ്ങളെ അടിമുടി എതിർത്ത റൂസ്സോ നിരീക്ഷണം, അനുഭവങ്ങൾ എന്നിവ വഴിയുള്ള സ്വയം പഠനത്തെ മാത്രമെ അംഗീകരിച്ചിട്ടുള്ളു.
  • ഔപചാരിക സ്കൂൾ പഠനത്തെ അവലംബിക്കുന്നതിനു പകരം പ്രകൃതിയെ പാഠപുസ്തകമാക്കാൻ റൂസ്സോ ഉപദേശിച്ചു. 
  • കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് - റൂസ്സോ

Related Questions:

അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെ ?

ആദർശവാദത്തിലെ പ്രധാന ആശയങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. മനുഷ്യന്റെ ആത്മീയ മൂല്യങ്ങളായ സത്യം, ശിവം ( നന്മ ), സുന്ദരം എന്നിവയെ സാക്ഷാത്കരിക്കുക എന്നതാണ് മനുഷ്യന്റെ ധർമ്മം
  2. മഹത്തായ ജീവിതമൂല്യങ്ങളുടെ സാക്ഷാത്കാരമാണ് മൂന്നാമത്തെ തത്വം
  3. ആദർശവാദി പ്രാധാന്യം കൽപ്പിക്കുന്നത് ആത്മീയതയ്ക്കായതിനാൽ ശാരീരിക സുഖങ്ങിളിൽ നിന്നുമുള്ള ആത്മാവിന്റെ മോചനത്തിൽ വിശ്വസിക്കുന്നു.
    സാമൂഹിക വികസന സിദ്ധാന്തവുമായി ബന്ധപ്പെട്ട ശക്തമായ കാഴ്ചപ്പാടുകൾ ഉന്നയിച്ച വ്യക്തിയാണ്...............
    ഒരു കുട്ടിയിൽ വ്യക്തിശുചിത്വം കുറവ് കണ്ടാൽ അധ്യാപകൻ ചെയ്യേണ്ടത് ?
    തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുക: 1.മനോ സാമൂഹ്യ വികസന സിദ്ധാന്തം വികസിപ്പിച്ചെടുത്തു. 2.ജർമ്മൻ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ. 3.ഹർവാർഡ് ,കാലിഫോർണിയയിൽ സർവ്വകലാശാലയിൽ പ്രൊഫെസ്സർ ആയിരുന്നു.