2023 ജനുവരിയിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായത് ആരാണ് ?
Aകെ ആർ ജ്യോതിലാൽ
Bബി അശോക്
Cടി വി സുബാഷ്
Dകെ ബിജു
Answer:
C. ടി വി സുബാഷ്
Read Explanation:
വിവര പൊതുജന സമ്പർക്ക വകുപ്പ്
1956-ൽ സ്ഥാപിതമായ വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD) സംസ്ഥാനത്ത് സർക്കാർ വാർത്തകളുടെയും വിവരങ്ങളുടെയും മാധ്യമ ബന്ധങ്ങൾക്കുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിച്ചു വരുന്നു.
പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ ചാലകമായി വകുപ്പ് പ്രവർത്തിക്കുന്നു.
'തത്സമയം വിവരങ്ങൾ ലഭ്യമാക്കുക' എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന വകുപ്പ് നൂതന ആശയ വിനിമയളിലൂടെയും സമയോചിതമായ പൊതുജന സമ്പർക്ക ഇടപെടലുകളിലൂടെയും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ധാരണ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നു.
പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവയിൽ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനുമുള്ള ഫീഡ്‌ബാക്കും വകുപ്പ് ശേഖരിക്കുന്നു.