Challenger App

No.1 PSC Learning App

1M+ Downloads
രവീന്ദ്രനാഥ ടാഗോർ 'കേരളത്തിൻ്റെ രാജാറാം മോഹൻറോയ് എന്നു വിശേഷിപ്പിച്ചത് ?

Aഅയ്യത്താൻ ഗോപാലൻ

Bവാഗ്ഭടാനന്ദൻ

Cബ്രഹ്മാനന്ദ ശിവയോഗി

Dചട്ടമ്പി സ്വാമികൾ

Answer:

A. അയ്യത്താൻ ഗോപാലൻ

Read Explanation:

  • റാം മോഹൻ റോയി സ്ഥാപിച്ച ബ്രഹ്മസമാജത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കിയവരിൽ പ്രമുഖനാണ് ഡോ. അയ്യത്താൻ ഗോപാലൻ.

  • 1898 ജനുവരി 14നാണ് കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ ഇദ്ദേഹം സ്ഥാപിച്ചത്.

  • ഇതിലൂടെ മിശ്രവിവാഹങ്ങൾക്കും മിശ്രഭോജനത്തിനുമൊക്കെ അദ്ദേഹം നേതൃത്വം നൽകി. 

  • ബ്രിട്ടീഷുകാർ 'റാവുസാഹിബ്' എന്ന ബഹുമതി നൽകിയ നവോത്ഥാന നായകനാണ് ഇദ്ദേഹം.

  • ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജമചെയ്തത് അയ്യത്താൻ ഗോപാലൻ ആണ്.

  • ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കണ്ട് രവീന്ദ്രനാഥ ടാഗോർ ഇദ്ദേഹത്തെ 'കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് വിശേഷിപ്പിച്ചു.


Related Questions:

' സീത മുതൽ സത്യവതി ' വരെ ആരുടെ കൃതി ആണ് ?
1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ:
V T ഭട്ടത്തിരിപ്പാട് ' ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം ' എന്ന വിവാദപരമായ ലേഖനം പ്രസിദ്ധീകരിച്ച  മാസിക ഏതാണ് ?
ശ്രീ നാരായണ ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം ഏത് ?
മിതവാദി എന്ന പത്രം തലശ്ശേരിയിൽ നിന്നു ഏതു വർഷമാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് ?