Challenger App

No.1 PSC Learning App

1M+ Downloads
'ആന്ത്രെകോത്തുസ്' എന്നറിയപ്പെട്ടിരുന്നത് :

Aഅശോകൻ

Bചന്ദ്രഗുപ്തൻ

Cബിന്ദുസാരൻ

Dധനനന്ദൻ

Answer:

B. ചന്ദ്രഗുപ്തൻ

Read Explanation:

  • മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവായ ധനനന്ദനെ തോല്പിച്ചാണ് ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്.

  • അദ്ദേഹത്തിന്റെ പൂർവ്വകാല ചരിത്രത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ഇല്ല. എങ്കിലും പിപ്പലി വനത്തിലെ മോരിയ വംശത്തിൽ (ഭഗവാന്റെ വംശം) നിന്നാണ് വരുന്നതെന്നും നന്ദകുലവുമായി ബന്ധമുണ്ടെന്നും വിശ്വാസങ്ങൾ ഉണ്ട്.

  • അദ്ദേഹത്തെപ്പറ്റി ഗ്രീക്കു രേഖകളിൽ പരാമർശമുണ്ട്.

  • അതിൽ ആന്ത്രെകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്.

  • ചന്ദ്രഗുപ്തൻ അലക്സാണ്ടറെ സംന്ധിച്ചെന്നും തലകുനിച്ച് സംസാരിക്കാത്തതിനാൽ അലക്സാണ്ടർക്ക് കോപം വന്നുവെന്നും എന്നാൽ ചന്ദ്രഗുപ്തൻ മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നും പറയുന്നു.


Related Questions:

What is danda in saptanga theory?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ചന്ദ്രഗുപ്തനു ശേഷം മകൻ ബിന്ദുസാരനാണ് സാമ്രാജ്യം ഭരിച്ചത്.
  2. ബി.സി. 297 ലായിരുന്നു ബിന്ദുസാരൻ സിംഹാസനാരോഹണം ചെയ്തത്.
  3. യവനർ അമിത്രോഖാതിസ് എന്നാണ് ബിന്ദുസാരനെ വിളിച്ചിരുന്നത്
  4. കിഴക്ക് കലിംഗവും തെക്ക് ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം ബിന്ദുസാരൻ രാജ്യത്തിൽ ചേർത്തിരുന്നു.

    മൗര്യ ഭരണകാലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. കൃഷിക്കായി പ്രത്യേകം ഒരു ഭരണകൂടവും അദ്ധ്യക്ഷനും ഉണ്ടായിരുന്നു. സിതാദ്ധ്യക്ഷൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
    2. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം.
    3. ക്ഷത്രിയരോ, ബ്രാഹ്മണരോ മാത്രമേ വിദ്യാഭ്യാസം ആർജ്ജിച്ചിരുന്നുള്ളൂ.
    4. വിദേശ വ്യാപാരണത്തിന് ചുങ്കം ചുമത്തിയിരുന്നു.
      സെലൂക്കസ് നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നു കയറ്റം നടത്തിയ വർഷം ?
      Which script was used for inscriptions by Ashoka?