App Logo

No.1 PSC Learning App

1M+ Downloads
1857ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

Aഇർവിൻ പ്രഭു

Bഡൽഹൗസി പ്രഭു

Cകാനിംഗ് പ്രഭു

Dലൂയി മൗണ്ട്ബാറ്റൻ

Answer:

C. കാനിംഗ് പ്രഭു

Read Explanation:

കാനിംഗ് പ്രഭു

  • 1856-1858 വരെ ഇന്ത്യയുടെ ഗവർണർ ജനറൽ 
  • ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ഗവർണ്ണർ ജനറൽ
  • ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായി 1858 ൽ നിയമിതനായി 
  • 1860 ൽ ഇന്ത്യൻ പീനൽകോഡ് (IPC) പാസ്സാക്കിയ വൈസ്രോയി 
  • 1861 ൽ ഇന്ത്യൻ ഹൈക്കോർട്ട് നിയമം (1861) പാസ്സാക്കിയ വൈസ്രോയി
  • വുഡസ് ഡെസ്പാച്ചിനെ അടിസ്ഥാനമാക്കി 1857 ൽ കൽക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ സർവകലാശാല സ്ഥാപിച്ച ഗവർണ്ണർ ജനറൽ
  • 1856-ലെ ഹിന്ദു വിധവ പുനർവിവാഹ നിയമവും,1856-ലെ ജനറൽ സർവീസ് എൻലിസ്റ്റ്‌മെന്റ് നിയമവും പാസാക്കിയ ഗവർണ്ണർ ജനറൽ.

Related Questions:

1857 ലെ വിപ്ലവത്തെ 'ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 വിപ്ലവത്തെ 'വാണിജ്യ മുതലാളിത്തത്തിനെതിരായ ഫ്യുഡലിസത്തിൻ്റെ അവസാന നിലപാട്' എന്ന് വിശേഷിപ്പിച്ചത് ആര് ?
Wajid Ali Shah, the ruler which one of the following states was removed from power by British in the name of misrule at the time of 1857 Revolt ?
1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
1857 ലെ വിപ്ലവം മഥുരയിൽ നയിച്ചത് ആരായിരുന്നു ?