കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?Aവി.എസ്. അച്യുതാനന്ദൻBഇ.എം.എസ്. നമ്പൂതിരിപ്പാട്Cഇ.കെ. നായനാർDപിണറായി വിജയൻ-Answer: B. ഇ.എം.എസ്. നമ്പൂതിരിപ്പാട് Read Explanation: ഇ.എം.എസ് നമ്പൂതിരിപ്പാട്പൂർണ നാമം - ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്. ജനനം -1909 ജൂൺ 13.മരണം - 1998 മാർച്ച് 19.ജന്മസ്ഥലം - പെരിന്തൽമണ്ണ.കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു.ബാലറ്റ് പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവാണ് ഇ.എം.എസ്. മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തിയാണ് ഇ.എം.എസ്.ഭരണഘടനയുടെ 356 ആം വകുപ്പ് അനുസരിച്ച് രാഷ്‌ട്രപതി പിരിച്ച് വിട്ട ആദ്യ മുഖ്യമന്ത്രിയാണ് ഇ.എം.എസ്.ഇ.എം.എസിന്റെ പ്രധാന കൃതികളാണ് - ഗാന്ധിജി & ഗാന്ധിസം, ബർലിൻ ഡയറി, ജവഹർ ലാൽ നെഹ്‌റു, How I Become A Communist, കേരളം മലയാളികളുടെ മാതൃഭൂമി. ഇ.എം.എസ് രചിച്ച ആത്മകഥാഗ്രന്ഥമാണ് ആത്മകഥ. Read more in App