App Logo

No.1 PSC Learning App

1M+ Downloads
തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം ലഭിച്ച മലയാളി ആരാണ് ?

Aചട്ടമ്പിസ്വാമികൾ

Bഅയ്യങ്കാളി

Cമുഹമ്മദ് ബഷീർ

Dശ്രീനാരായണ ഗുരു

Answer:

D. ശ്രീനാരായണ ഗുരു

Read Explanation:

ശ്രീനാരായണഗുരു

  • കേരള നവോത്ഥാനത്തിന്റെ പിതാവ് - ശ്രീനാരായണഗുരു

  • കോടതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന നവോത്ഥാന നായകൻ.

  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.

  • നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.

  • ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി.

  • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപി ക്കപ്പെട്ടിട്ടുള്ള വ്യക്തി.

  • ജനനവും മരണവും അവധി ദിവസമായി പ്രഖ്യാ പിച്ചിട്ടുള്ള ഏക നവോത്ഥാന നായകൻ.

  • ജീവിച്ചിരിക്കേ പ്രതിമ സ്ഥാപിക്കപ്പെട്ട നവോത്ഥന നായകൻ.

  • ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം -1888

  • 'അരുവിപ്പുറം' സ്ഥിതി ചെയ്യുന്ന സ്ഥലം നെയ്യാറ്റിൻകര (തിരുവനന്തപുരം)

    ശ്രീനാരായണഗുരു, 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം നൽകിയത് - ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് (1924)

  • ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം - വിളക്കമ്പലം, കാരമുക്ക് (തൃശ്ശൂർ)

  • ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നട ത്തിയ ക്ഷേത്രം - കളവൻങ്കോട് ക്ഷേത്രം

  • എസ്.എൻ.ഡി.പി (ശ്രീനാരായണ ധർമ്മ പരിപാലന യോഗം) സ്ഥാപിതമായ വർഷം

    1903 മെയ് 15

  • എസ്.എൻ.ഡി.പിയുടെ ആസ്ഥാനം - കൊല്ലം

  • ശ്രീനാരായണഗുരുവിൻ്റെ ആദ്യ രചന -ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

  • ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ച രചന - നവമഞ്ജരി


Related Questions:

ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചത് ആര്?
സിദ്ധാനുഭൂതി ആരുടെ കൃതിയാണ്?
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ,ജാതി ചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കൃതി ?

തൈക്കാട് അയ്യായുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.തമിഴ്നാട്ടിലെ ചെങ്കൽപേട്ട്ലെ നകലപുരം എന്ന സ്ഥലത്താണ് തൈക്കാട് അയ്യ ജനിച്ചത്.

2.1800 ലായിരുന്നു തൈക്കാട് അയ്യയുടെ ജനനം.

3.മുത്തുകുമാരൻ രുക്മിണി അമ്മാൾ എന്നിവരുടെ പുത്രനായി ജനിച്ച തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം സുബ്ബരായ പണിക്കർ എന്നായിരുന്നു.

Who was the first human rights activist of Cochin State ?