Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യ ഹൈന്ദവേതര ദിവാൻ ആര് ?

Aമുഹമ്മദ് ഹബീബുള്ള

Bകേണൽ മൺറോ

Cഎം.ഇ വാട്‍സ്

Dതോമസ് ഓസ്റ്റിൻ

Answer:

B. കേണൽ മൺറോ

Read Explanation:

കേണൽ മൺറോ

  • 1810നും 1815നുമിടയിൽ തിരുവിതാംകൂറിൽ ദിവാൻ പദവിയിലിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു കേണൽ മൺറോ.

  • റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്താണ് ഇദ്ദേഹം തിരുവിതാംകൂറിലെ ദിവാനും റസിഡന്റും ആയിരുന്നത്‌.

  • 1810ൽ കൊച്ചിയിലെ റസിഡൻ്റ് പദവിയും ഇദേഹം വഹിച്ചിരുന്നു.

  • വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ നീക്കം ചെയ്ത കൊണ്ടാണ്,മൺറോയെ ദിവാനാക്കിയത്.

  • 1812ൽ മൺറോയെ വധിക്കുവാൻ ഉമ്മിണി തമ്പി നടത്തിയ ശ്രമം 'കൊല്ലം സൈനിക ഗൂഢാലോചന' എന്നറിയപ്പെടുന്നു.

  • തിരുവിതാംകൂറിലെ ആദ്യ അഹിന്ദുവായ ദിവാനും, ഇംഗ്ലീഷ് ദിവാനും  മൺറോയാണ്.

  • 'ചട്ടവരിയോലകൾ' എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു നിയമസംഹിത തയ്യാറാക്കിയത് ഇദ്ദേഹമാണ്.

  •  'കാര്യക്കാരൻ' എന്ന പദവി 'തഹസിൽദാർ' എന്നാക്കി മാറ്റിയ ദിവാൻ.

  •  തിരുവിതാംകൂറില്‍ ഓഡിറ്റ്‌ അക്കൗണ്ട് സമ്പ്രദായരീതി നടപ്പിലാക്കിയത് മൺറോയുടെ മറ്റൊരു ഭരണപരിഷ്കാരമാണ്.


Related Questions:

തിരുവിതാംകൂറിൽ പതിവു കണക്ക് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി ആര് ?
തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ്?
ക്യാപ്റ്റൻ ഡിലനോയ് ഏതു യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു?
തൃപ്പടിദാനം നടത്തിയ വർഷം : -
Which travancore ruler allowed everyone to tile the roofs of their houses?