App Logo

No.1 PSC Learning App

1M+ Downloads
രണ്ടു പ്രാവശ്യം തുടർച്ചയായി കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി ആര് ?

Aറാഷ് ബിഹാരി ഘോഷ്

Bജവാഹർലാൽ നെഹ്‌റു

Cഡബ്ള്യു.സി ബാനർജി

Dദാദാഭായ് നവറോജി

Answer:

A. റാഷ് ബിഹാരി ഘോഷ്

Read Explanation:

  • രണ്ടു തവണ കോൺഗ്രസ്സ് പ്രസിഡണ്ടായ ആദ്യ വ്യക്തി : ഡബ്ള്യു.സി ബാനർജി
  • രണ്ടു പ്രാവശ്യം തുടർച്ചയായി കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി : റാഷ് ബിഹാരി ഘോഷ്.
  • രണ്ടു പ്രാവശ്യം കോൺഗ്രസ്സ് പ്രസിഡണ്ടായ ഏക വിദേശി : വില്യം വേഡർ ബേൺ
  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായ വ്യക്തി : സോണിയ ഗാന്ധി.

റാഷ് ബിഹാരി ഘോഷ്

  • രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന വ്യക്തി.
  • 1907-ലെ സൂററ്റ് സമ്മേളനത്തിലും 1908-ലെ മദ്രാസ് സമ്മേളനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • ഘോഷ് ആദ്യമായി പ്രസിഡന്റായ 1907-ലെ സൂററ്റ് സമ്മേളനത്തിലാണ് കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും രണ്ടായി പിരിഞ്ഞത്.
  • 1891 മുതല്ഡ 1894 വരെയും 1906 മുതൽ 1909 വരെയും ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലെയും കൗൺസിൽ ഓഫ് ഇന്ത്യയിലെയും അംഗമായിരുന്നു.
  • 1915 ജൂലൈ 14-നാണ് ഘോഷിന് സർ പദവി ലഭിച്ചത്.

Related Questions:

1916 -ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?
ആചാര്യ കൃപലാനി കോൺഗ്രസ് വിട്ട് രൂപം കൊടുത്ത പാർട്ടി ?
കോൺഗ്രസിലെ വിരുദ്ധ ചേരികളായിരുന്ന മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയത് ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലായിരുന്നു ?

ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ലാഹോർ സമ്മേളനം കോൺഗ്രസിന്റെ ലക്ഷ്യം 'പൂർണ സ്വരാജാണെന്ന്' പ്രഖ്യാപിച്ചു.
  2. 1927-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചു.
  3. 1932 ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരു മാനിച്ചു.
  4. ഗാന്ധിജിയുടെ നേത്യത്വത്തിൽ ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
    ഏത് വർഷം നടന്ന സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദി സ്വീകരിച്ചത് ?