Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റ് - കോൺഗ്രസിൻ്റെ ആദ്യ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aപട്ടം എ താണുപിള്ള

Bഇക്കണ്ട വാര്യർ

Cഅക്കാമ്മ ചെറിയാൻ

Dമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Answer:

A. പട്ടം എ താണുപിള്ള

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

  • തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന. 
  • ന്യൂനപക്ഷാവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
  • 1938 ഫെബ്രുവരി 23ന്  തിരുവനന്തപുരത്ത് രൂപീകൃതമായി. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ.
  • രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള.
  • ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ്. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ
  • ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23)  

 


Related Questions:

When was Channar women given the right to cover their breast?
ഊരൂട്ടമ്പലം ലഹള നടന്ന വർഷം?
താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ കാലഗണന എഴുതുക (i) കുറച്യ കലാപം (ii) വേലുത്തമ്പിയുടെ കലാപം (iii) ആറ്റിങ്ങൽ കലാപം (iv) പഴശ്ശി കലാപം
Which among the following was the centre of 'Tholviraku Samaram'?
The goods carrier train associated with the 'Wagon Tragedy' is ?