Challenger App

No.1 PSC Learning App

1M+ Downloads

പരസ്പരബന്ധമില്ലാത്തത്‌ തിരിച്ചറിയുക,

  1. വാഗണ്‍ ട്രാജഡി - മലബാര്‍ കലാപം - 1921
  2. പുന്നപ്രവയലാര്‍ സമരം - അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ - 1946
  3. സവര്‍ണ്ണജാഥ - ഗുരുവായൂര്‍ സത്യാഗ്രഹം - മന്നത്ത്‌ പത്മനാഭന്‍
  4. ക്ഷേത്രപ്രവേശന വിളംബരം - ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ - കൊച്ചി മഹാരാജാവ്‌

    Ai, iv എന്നിവ

    Bഎല്ലാം

    Ci, ii

    Diii, iv എന്നിവ

    Answer:

    D. iii, iv എന്നിവ

    Read Explanation:

    സവർണ്ണജാഥ:

    • വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായിട്ടാണ് മന്നത്ത് പത്മനാഭൻ സവർണ്ണജാഥ നയിച്ചത് : 
    • സവർണ്ണ ജാഥ നയിക്കുവാൻ മന്നത്ത് പദ്മനാഭന് നിർദേശം നൽകിയ വ്യക്തി : ഗാന്ധിജി
    • മന്നത്ത് പത്മനാഭൻ സവർണ്ണ ജാഥ നയിച്ച വർഷം : 1924 
    • സവർണ്ണ ജാഥ നടന്നത് : വൈക്കം മുതൽ തിരുവനന്തപുരം വരെ

    ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation)

    • ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടു മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം.
    • ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ തന്റെ 25-ാം ജന്മദിനത്തിൽ, അതായത് 1936 നവംബർ 12-ന് പുറപ്പെടുവിച്ചു.
    • തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും  സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി.
    • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ
    • ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ

    •  'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത് - ക്ഷേത്രപ്രവേശന വിളംബരം
    • 'കേരളത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത് - ക്ഷേത്രപ്രവേശന വിളംബരം
    • 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി
    • ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം ക്ഷേത്രപ്രവേശന വിളംബരമാണ്
    • 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി
    • ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള

     


    Related Questions:

    Akalees from Punjab came and gave their support to?
    താഴെ കൊടുത്തിരിക്കുന്നവയിൽ കാസർഗോഡ് ജില്ലയിൽ നടന്ന സമരം ഏത്?
    നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ :

    വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം.
    2. 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സമരം 500 ദിവസം നീണ്ടുനിന്നു.
    3. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി വൈക്കം സത്യാഗ്രഹം മാറി.
    4. സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യാഗ്രഹം അവസാനിപ്പിച്ചു
      On 26 July 1859, ..................... proclaimed the right of Channar women and all other caste women to wear upper clothes