Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യ വനിതാ മന്ത്രി :

Aകെ. ആർ ഗൗരിയമ്മ

Bആനി മസ്ക്രീൻ

Cലക്ഷ്മി. എൻ. മേനോൻ

Dതോട്ടക്കാട് മാധവി അമ്മ

Answer:

A. കെ. ആർ ഗൗരിയമ്മ

Read Explanation:

കെ ആർ ഗൗരിയമ്മ

  • 1919 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ജനിച്ചു.
  • കേരളത്തിലെ ആദ്യ വനിത മന്ത്രി
  • ഒന്നാം മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്‌ വകുപ്പുകള്‍ കൈകാര്യം ചെയ്ത വ്യക്തി.
  • കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ തവണ മത്സരിക്കുകയും, തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വനിത.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത
  • കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത
  • കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത
  • സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയില്‍ കേരളത്തില്‍ വനിതാ കമ്മീഷന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി.
  • 1994 ൽ രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സ്ഥാപക നേതാവ്‌ 
  • 'ആത്മകഥ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെ ആത്മകഥക്ക് 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
  • 2021 മെയ് 11 ന് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു.

 


Related Questions:

താഴെ പറയുന്നവയിൽ നിയമസഭാ സ്പീക്കർ ആയിട്ടുള്ള വ്യക്തികൾ ആരെല്ലാം ?

  1. വക്കം പുരുഷോത്തമൻ
  2. കെ. മുരളീധരൻ
  3. പി. ശ്രീരാമ കൃഷ്ണൻ
  4. സി. രവീന്ദ്രനാഥ്

    കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

    1. ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. 
    2. ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്. 
    3. സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്. 
    രണ്ടാം പിണറായി വിജയൻ സർക്കാരിലെ സാംസ്ക്കാരിക വകുപ്പ് മന്ത്രി
    Who among the following women was a member of the Madras Legislative Assembly twice before 1947?
    കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?