App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ചാർട്ടർ ആക്‌ട് നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?

Aജോൺ ഷോർ

Bറിച്ചാർഡ് വെല്ലസ്ലി

Cജോർജ്ജ് ബാർലോ

Dവില്യം ബെന്റിക്ക്

Answer:

A. ജോൺ ഷോർ

Read Explanation:

ചാർട്ടർ ആക്റ്റ്‌ 1793

  • ചാർട്ടർ ആക്റ്റ്‌ 1793 എന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണ നിയന്ത്രണത്തിനായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസ്സാക്കിയ നിയമമാണ്.
  • ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1793 എന്നും ഈ നിയമം അറിയപ്പെടുന്നു.

  • ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് I രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകിയിരുന്നു

  • പിന്നീട് ഈ കുത്തകാവകാശം വീണ്ടു, ഇരുപതു വർഷത്തേക്കു കൂടി  പുതുക്കുന്നതിനായിടുള്ള ചർച്ചകളുടെ ഫലമായിരുന്നൂ 1793ലെ ചാർട്ടർ ആക്റ്റ്‌

1793ലെ ചാർട്ടർ ആക്റ്റ്‌ പ്രകാരം ചുവടെ നൽകിയിരിക്കുന്ന വ്യവസ്ഥകൾ നിലവിൽ വന്നു

  • കമ്പനിയുടെ വ്യാപാരകുത്തക ഇരുപതു വർഷത്തേക്ക് കൂടി പുതുക്കികൊടുക്കുവാൻ ആക്റ്റ്‌ വ്യവസ്ഥ ചെയ്തു.

  • ബോർഡ്‌ ഓഫ് കൺട്രോളിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളം ഇന്ത്യൻ റവന്യൂവിൽ നിന്ന് നൽകണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചു.

  • പ്രവിശ്യകളിൽ കൌൺസിലുകളുടെ തീരുമാനങ്ങളെ മറികടന്നു പ്രവർത്തിക്കാൻ ഗവർണ്ണർമാർക്ക് അധികാരം നൽകി.

  • ഇന്ത്യയിലെ ഇംഗ്ലീഷ് സൈന്യാധിപൻ ഗവർണ്ണർ ജനറലിന്റെ കൌൺസിലിലെ ഒരംഗമായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു.

NB:1813ൽ മറ്റൊരു ചാർട്ടർ അക്റ്റ് ലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുളള വാണിജ്യക്കരാർ ചില ഭേദഗതികളോടെ വീണ്ടും ഇരുപതു കൊല്ലത്തേക്കു പുതുക്കപെട്ടു.


Related Questions:

അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത ബംഗാളിലെ ഗവർണർ ആരായിരുന്നു ?
Who was the father of Local self Government in India?
When the Simon Commission visited India the Viceroy was
Which of the following Act of British India designated the Governor-General of Bengal?
ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര് ?