Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാലത്തെ ക്രിസ്തുമതത്തിന്റെ അധിപൻ ആരായിരുന്നു ?

Aസിയാസ്താന്റെ രാജാവ്

Bപോപ്പ്

Cകോൺസ്റ്റാന്റൈൻ

Dജറൂശലേമിലെ ബിഷപ്പ്

Answer:

B. പോപ്പ്

Read Explanation:

മധ്യകാലഘട്ടം

  • റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടെയുണ്ടായ അരാജകത്വത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് ഒരു സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ യൂറോപ്പിൽ ഫ്യൂഡലിസം ഉയർന്ന് വന്നത്.
  • പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച പുരാതന യുഗത്തിന് അന്ത്യം കുറിക്കുകയും മധ്യകാലഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
  • മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് എ.ഡി. 476 മുതൽ എ.ഡി 1453 വരെയുള്ള കാലഘട്ടമാണ്.
  • കോൺസ്റ്റാന്റൈൻ 11-മനെ പരാജയപ്പെടുത്തി മുഹമ്മദ് രണ്ടാമനാണ് കോൺസ്റ്റാന്റിനോപ്പിളിൽ തുർക്കി ഭരണത്തിന് അടിത്തറയിട്ടത്.
  • മധ്യകാലഘട്ടത്തെ 'ഇരുണ്ടയുഗ' മെന്നും 'വിശ്വാസത്തിന്റെ യുഗ' മെന്നും പറയുന്നു.
  • മധ്യകാലഘട്ടത്തിൽ ക്രൈസ്തവ സഭ എറ്റവും സുശക്തമായ സംഘടനയായി മാറി.
  • മധ്യകാലത്തെ ക്രിസ്തുമതത്തിന്റെ അധിപൻ പോപ്പ് ആയിരുന്നു.
  • മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായമാണ് ഫ്യൂഡലിസം. ഭൂവുടമസ്ഥതയെ അടിസ്ഥാനമാക്കിയുള്ള സമൂഹത്തിന്റെ ഒരു സംഘടിത രൂപമായിരുന്നു ഇത്.

Related Questions:

ജോൺ ഹസ്സ് എവിടെയായിരുന്നു ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?
യഹൂദരെ തടവിലാക്കി നെബുക്കദ് നെസ്സർ എന്ന കാൽഡിയൻ രാജാവ് ബാബിലോണിയയിലേക്ക് കൊണ്ടുപോയ സംഭവം അറിയപ്പെടുന്നത് ?
മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ജ്ഞാനോദയ സിദ്ധാന്തങ്ങളോടുള്ള അപ്രിയത്തിൽ നിന്ന് യൂറോപ്പിൽ രൂപം കൊണ്ട ചിന്താധാരയാണ് കാൽപ്പനികത.
  2. ദേശീയതയെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു രാഷ്ട്രീയത്തിൽ കാൽപനികത ചെയ്തത്. ഇതിന്റെ ആത്യന്തിക വക്താവായിരുന്നു ജർമ്മൻ ചിന്തകൻ ജി. ഡബ്ല്യു. ഫ്രഡറിക് ഹേഗൽ.
  3. സാഹിത്യത്തിലും കലയിലുമുണ്ടായിരുന്ന ക്ലാസിക്കൽ പ്രവണതയ്ക്കെതിരായിരുന്നു കാൽപ്പനിക പ്രസ്ഥാനം.
  4. പ്രപഞ്ചസൗന്ദര്യം, പ്രേമം, ചിന്താസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് കാൽപ്പനിക സാഹിത്യകാരന്മാർ കൈകാര്യം ചെയ്തത്.

    Which of the following statement is/are incorrect about Renaissance :

    (I) Historians used the term Renaissance to describe the cultural changes of Europe

    from nineteenth century

    (II) The historian who emphasized these most was Jacob Burckhardt

    (III) By birth he was a German

    (IV) He was a student of a German historian Von Ranke