Question:

ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?

Aകേരള വർമ്മ

Bരവി വർമ്മ

Cആദിത്യവർമ്മ

Dമാർത്താണ്ഡവർമ്മ

Answer:

C. ആദിത്യവർമ്മ

Explanation:

ആറ്റിങ്ങൽ കലാപം:

  • ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമാണ് : ആറ്റിങ്ങൽ കലാപം
  • ആറ്റിങ്ങൽ കലാപം നടന്ന വർഷം : 1721 ഏപ്രിൽ 15-നാണ്
  • ആറ്റിങ്ങൽ കലാപം നടന്ന ജില്ല : തിരുവനന്തപുരം
  • ആറ്റിങ്ങൽ കലാപം സമയത്തെ വേണാട് രാജാവ് : ആദിത്യ വർമ 
  • ആറ്റിങ്ങൽ കലാപത്തെ തുടർന്നുണ്ടായ ഉടമ്പടി : വേണാട് ഉടമ്പടി (1723)
  • ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് : ഗിഫോർഡ്
  • ഗിഫോർഡിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സംഘം ആറ്റിങ്ങലിലും അഞ്ചുതെങ്ങിലുമുള്ള ജനതയെ ചൂഷണം ചെയ്തു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു ഇത്.
  • ആറ്റിങ്ങൽ റാണിയെ സന്തോഷിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ധാരാളം സമ്മാനങ്ങൾ അവർക്ക് നൽകുന്നുണ്ടായിരുന്നു.
  • ഇതിൽ പ്രകോപിതരായ എട്ടുവീട്ടിൽ പിള്ളമാർ ബ്രിട്ടീഷുകാരോട് ഇതു പോലുള്ള സമ്മാനങ്ങൾ ആറ്റിങ്ങൽ റാണിക്കു കൊടുക്കുമ്പോൾ, അത് ജനപ്രതിനിധികളുടെയും ജനങ്ങളുടെ മുന്നിൽ വച്ച് ആയിരിക്കണം എന്ന് അഭ്യർത്ഥിച്ചു.
  • എന്നാൽ ഇവരുടെ അഭ്യർത്ഥന ബ്രിട്ടീഷുകാർ അംഗീകരിച്ചില്ല.
  • 1721 ഗിഫോർഡും 140 ബ്രിട്ടീഷ് സൈനികരും ചേർന്ന് ആറ്റിങ്ങൽ റാണിക്ക് സമ്മാനപ്പൊതികളുമായി പോകുമ്പോൾ പ്രകോപിതരായ ജനങ്ങൾ ഇവരെ ആക്രമിച്ചു.
  • 140 ഓളം ബ്രിട്ടീഷ് വ്യാപാരികളെയും അവരുടെ നേതാവായ ഗിഫോർഡിനെയും നാട്ടുകാർ ആക്രമിച്ച് വധിച്ചു. തുടർന്ന് നാട്ടുകാർ അഞ്ചുതെങ്ങ് കോട്ട വളഞ്ഞു.
  • ഇതേ തുടർന്ന് തലശ്ശേരിയിൽ നിന്ന് കൂടുതൽ ഇംഗ്ലീഷുകാരെ വരുത്തി കലാപം അമർച്ച ചെയ്തു.ഈ സംഭവമാണ് ആറ്റിങ്ങൽ കലാപം എന്നറിയപ്പെടുന്നത്.
  • ആദ്യമൊക്കെ കലാപം നടത്തിയ ജനങ്ങൾക്കായിരുന്നു വിജയം.
  • എങ്കിലും അവസാനം തലശ്ശേരിയിൽ നിന്നും പോഷക സേനയെ കൊണ്ടു വന്ന് കലാപത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തി. 
  • ഈ കലാപത്തിനു ശേഷം റാണിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഒരു ഉടമ്പടി ഒപ്പു വച്ചു.

Related Questions:

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്നവർഷം ?

The year of Colachal battle:

ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം ?

The venue of Paliyam satyagraha was ?

താഴെ കൊടുത്ത ഏത് സമരത്തിലാണ് കൈതേരി അമ്പു പങ്കെടുത്തത് ?