App Logo

No.1 PSC Learning App

1M+ Downloads
മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി ആരായിരുന്നു ?

AP ശിവശങ്കർ

Bദിനേശ് ഗോസ്വാമി

Cറാം ജത്മലാനി

DH R ഗോഖലെ

Answer:

D. H R ഗോഖലെ

Read Explanation:

മൗലിക കടമകൾ

  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ, ഭരണഘടനയിൽ 'IV A' എന്നൊരു പുതിയ ഭാഗം ചേർക്കപ്പെട്ടു.
  •  ഭാഗം 'IV A'ൽ ആർട്ടിക്കിൾ 51 A (a-j) എന്ന ഒറ്റ അനുച്ഛേദമാണ് ഉൾപ്പെടുത്തിയത്.
  •  പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ

Related Questions:

മൗലിക ചുമതലകളുമായി ബന്ധപ്പെട്ട് താഴെ നല്കിയിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായവ ഏത് ?

  1. 1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകളെക്കുറിച്ച് പരാമർശമില്ലായിരുന്നു.
  2. സർക്കാരിയ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് മൗലിക ചുമതലകൾ കൂട്ടിച്ചേർക്കപ്പെട്ടത്.
  3. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പൗരന്മാർ അനുവർത്തിക്കേണ്ട 10 ചുമതലകൾ കൂട്ടിച്ചേർത്തു.
    നിലവിൽ ഭരണഘടന ഉൾകൊള്ളുന്ന മൗലികകർത്തവ്യങ്ങൾ എത്ര?
    From which country, Indian Constitution borrowed Fundamental duties?
    മൗലിക കടമകൾ ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ് ഏത് ?
    In which year was the 11th Fundamental Duty added in the Indian Constitution?